Advertisement

കളമശ്ശേരിയിൽ നിന്നും വണ്ടൂരിലേക്ക് ഒരു കൈസഹായം; സന്തോഷം പങ്കുവെച്ച് നടൻ ജോജു ജോർജ്

August 15, 2019
Google News 2 minutes Read

പ്രളയക്കെടുതിയിൽ വലയുന്ന വണ്ടൂരിന് കൈത്താങ്ങുമായി കൊച്ചിക്കാർ. കളമശ്ശേരിയിൽ നിന്നും ഒരു ട്രക്ക് സാധനങ്ങളാണ് ഇന്നലെ വണ്ടൂരിലേക്ക് പുറപ്പെട്ടത്. നടൻ ജോജു ജോർജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

സോഷ്യൽ മീഡിയയിൽ പലപ്പോഴും പ്രളയ ദുരിതാശ്വാസത്തിനായി സ്ത്രീകൾ എന്ത് ചെയ്തു, ‘ഫെമിനിച്ചികൾ’ എന്ത് ചെയ്തുവെന്ന തരത്തിൽ പരിഹാസങ്ങൾ നിറയാറുണ്ട്. ഇതിന് ഒരു മറുപടി കൂടിയായിരുന്നു ജോജുവിന്റെ വാക്കുകൾ. ട്രക്കിലേക്കുള്ള ഭൂരിഭാഗം സാധനങ്ങളും ശേഖരിച്ചത് സ്ത്രീകളാണെന്ന് ജോജു ഏറെ സന്തോഷത്തോടെ പറയുന്നു.

Read Also : പ്രളയവുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന വാഹനങ്ങളെ പാലിയേക്കര ടോളിൽ നിന്ന് ഒഴിവാക്കി

ഫേസ്ബുക്കിൽ നിരവധി മെമ്പർമാരുള്ള ജിഎൻപിസി ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു സാധനങ്ങളുടെ ശേഖരണം. സ്ഥലം സിഐയുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും സാമിപ്യത്തിലാണ് ആദ്യ ലോഡ് കയറ്റിയത്. വണ്ടൂരിലെ സർക്കാർ കേന്ദ്രത്തിലേക്കാണ് ലോഡ് അയക്കുന്നതും ജോജു പറഞ്ഞു.

പോത്തുകല്ലിൽ 117 വീടുകളാണ് ഒലിച്ചുപോയത്. അവിടം തങ്ങൾ സന്ദർശിച്ചിരുന്നുവെന്നും അവർക്ക് എത്ര കൊടുത്താലും തികയാത്തത്ര രീതിയിൽ നാശനഷ്ടങ്ങൾ പ്രദേശത്ത് സംഭവിച്ചിട്ടുണ്ടെന്നും ജോജു വീഡിയോയിലൂടെ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here