പ്രളയവുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന വാഹനങ്ങളെ പാലിയേക്കര ടോളിൽ നിന്ന് ഒഴിവാക്കി

പ്രളയവുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന വാഹനങ്ങളെ പാലിയേക്കര ടോളിൽ നിന്ന് ഒഴിവാക്കി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. നാളെ മുതൽ ആഗസ്റ്റ് 18 വരെയാണ് പ്രളയവുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പ്രളയവുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന വാഹനങ്ങൾ പാലിയേക്കര ടോൾ പ്ലാസയിൽ വരിയിൽ നിൽക്കേണ്ടി വരുന്നത് കാരണം ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കാലതാമസം വരുന്നതായി കളക്ടർ യോഗത്തിൽ അറിയിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കണമെന്നും ടോൾ പ്ലാസയിൽ വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും കളക്ടർ യോഗത്തിൽ ടോൾ പ്ലാസ അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷവും പ്രളയവുമായി ബന്ധപ്പെട്ട് സർവീസ് നടത്തിയ വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കിയിരുന്നതായും ഇത്തവണയും ഒഴിവാക്കാമെന്നും ടോൾ പ്ലാസ അധികൃതർ യോഗത്തിൽ അറിയിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here