ലാ ലിഗയ്ക്കും ബുണ്ടസ് ലീഗയ്ക്കും നാളെ കിക്കോഫ്

യൂറോപ്പിലെ സുപ്രധാന ലീഗുകളായ സ്പാനിഷ് ലാ ലിഗ, ജർമൻ ബുണ്ടസ് ലിഗ എന്നിവയ്ക്ക് നാളെ കിക്കോഫ്. ഇന്ത്യൻ സമയം വെള്ളിയാഴ്ച അർധരാത്രി 12.30ന് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ അത്ലറ്റിക് ബിൽബാവോയുമായി ഏറ്റുമുട്ടുന്നതോടെ ലാ ലിഗയുടെ 2019-20 സീസണിനു പന്തുരുളും. അന്ന് രാത്രി 12.00ന് ബയേണ്‍ മ്യൂണിക്ക് ഹെർതയെ നേരിടുന്നതോടെയാണ് ബുണ്ടസ് ലിഗയ്ക്ക് തുടക്കമാകുക.
ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്നുള്ള സൂപ്പർ താരം നെയ്മറിൻ്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് ലാ ലിഗ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. നെയ്മർ ബാഴ്സയിലേത്തുമെന്നും റയൽ അതിനു തടയിടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം, രണ്ട് ക്ലബുകളുടെ ഓഫറിലും പിഎസ്ജി തൃപ്തരല്ലെന്നും നെയ്മർ ഫ്രാൻസിൽ തന്നെ തുടരുമെന്നും മറ്റ് ചില റിപ്പോർട്ടുകൾ കൂടി പുറത്തു വരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here