Advertisement

ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ ചെൽസിയെ വീഴ്ത്തി; സൂപ്പർ കപ്പ് ലിവർപൂളിന്

August 15, 2019
Google News 1 minute Read

പെനൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ ചെൽസിയെ വീഴ്ത്തി ലിവർപൂളിന് സൂപ്പർ കപ്പ്. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിനാണ് റെഡ്സ് ചെൽസിയെ കെട്ടുകെട്ടിച്ചത്.

തുർക്കി ക്ലദ് ബെസിക്തസിൻ്റെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യമായി വനിതാ റഫറി നിയന്ത്രിക്കുന്ന യുവേഫഫൈനൽ മത്സരമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട മത്സരത്തിന്റെ 36-ാം മിനിറ്റിൽ ഫ്രഞ്ച് താരം ഒളിവർ ജിറൂഡിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. രണ്ടാം പകുതി തുടങ്ങിയ ഉടൻ സെന​ഗൽ താരം സാദിയോ മാനെ ലിവർപൂളിനെ ഒപ്പമെത്തിച്ചു. ഇതോടെ നിശ്ചിതസമയത്ത് 1-1 എന്ന സ്കോറിനു സമനിലയായ മത്സരം അധികസമയത്തേക്ക് നീണ്ടു.

95-ാം മിനിറ്റിൽ സാദിയോ മാനെയുടെ രണ്ടാം ​ഗോളോടെ മത്സരത്തിൽ ആദ്യമായി ലിവർപൂൾ ലീഡെടുത്തു. എന്നാൽ ആറ് മിനിറ്റിനകം പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോർജിന്യോ ചെൽസിയെ ഒപ്പമെത്തിച്ചു. അധിക സമയം അവസാനിച്ചപ്പോൾ സ്കോർ 2-2. തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ലിവർപൂളിന്റെ അഞ്ച് താരങ്ങളും പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചപ്പോൾ ചെൽസിയുടെ ടാമി എബ്രഹാമിന്റെ കിക്ക് ലിവർപൂൾ ​ഗോളി അഡ്രിയാൻ തടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here