ടണ്‍ കണക്കിന് സ്‌നേഹം; മേയര്‍ ബ്രോ പൊളിയാണ്, അന്യായമാണ്, കിടുവാണ്…

പ്രളയം, ദുരിതം വിതച്ച ഇടങ്ങളിലേക്ക് ടണ്‍ കണക്കിന് സ്‌നേഹം കയറ്റി അയച്ച് താരമായി മാറിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭയുടെ മേയര്‍ വി.കെ.പ്രശാന്ത്. തെക്കനും, വടക്കനുമൊന്നുമല്ല മലയാളികള്‍ ഒറ്റക്കെട്ടാണെന്നാണ് വികെ പ്രകാശ് പറയുന്നത്. നഗരസഭാങ്കണത്തില്‍ നിന്ന് ദുരിത ഭൂമിയിലേക്കുള്ള 57-ാം ലോഡും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ക്രെഡിറ്റ് മുഴുവന്‍ ഗ്രീന്‍ ആര്‍മി വോളണ്ടിയേഴ്‌സായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥിള്‍ക്കും യുവതി യുവാക്കള്‍ക്കും നല്‍കുകയാണ് മേയര്‍ ബ്രോ.
തെക്കനും വടക്കനും എന്നുള്ള പ്രയോഗങ്ങളെ പാടെ തള്ളി. മലയാളികളും കേരളവും ഈ പ്രളയത്തെ അതി ജീവിക്കുമെന്നാണ് മേയര്‍ പറയുന്നത്. മേയര്‍ ബ്രോ എന്ന വിളിയിലൂടെ താരമായി മാറിയ വികെ പ്രശാന്ത്, യുവാക്കളുടെ നേതൃത്വത്തെ ഏകോപിപ്പിക്കുന്നതില്‍ ചെറിയ പങ്കു വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 16ന് ശേഷം നഗരസഭയുടെ കളക്ഷന്‍ പോയിന്റടയ്ക്കും. ശേഷം ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംയുക്ത കളക്ഷന്‍ പോയിന്റ് തുറക്കും. ദുരിതത്തില്‍ ഒറ്റപ്പെട്ടുപോയത് മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും ഉള്‍പ്പെടുന്നു. കാലിത്തീറ്റ പോലെ അവയ്ക്ക് വേണ്ടിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും എത്തിക്കണമെന്ന് മേയര്‍ വികെ പ്രശാന്ത് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here