Advertisement

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കുറയും; എവിടെയും റെഡ് അലേർട്ടില്ല

August 15, 2019
Google News 1 minute Read

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എവിടെയും റെഡ് അലേർട്ടില്ല. ഓറഞ്ച് അലേർട്ട് രണ്ട് ജില്ലകളിൽ മാത്രം. മറ്റ് 12 ജില്ലകളിലും ഗ്രീൻ അലേർട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് പിൻവലിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങിയതും പടിഞ്ഞാറന്‍ കാറ്റിന്‍റെ ശക്തി കുറയുന്നതുമാണ് മഴ കുറയാന്‍ കാരണം. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഓറഞ്ച് അലേർട്ട് കാസർഗോഡ് കണ്ണൂർ എന്നീ ജില്ലകളിലായി പരിമിതപ്പെടുത്തി.

Read Also : കാലാവസ്ഥാ വ്യതിയാനം തടയാൻ പന്ത്രണ്ട് മണിക്കൂറിൽ 35.3 കോടി മരങ്ങൾ നട്ടുപിടിപ്പിച്ച് എത്യോപിയ

വടക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ആഗസ്റ്റ് 17 ഓടെ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. മഴ കുറയുന്ന സാഹചര്യത്തിൽ ദുരന്തതമേഖലയിലെ രക്ഷാപ്രവർത്തതനം കൂടുതൽ ഊർജിതമാകും.

ഇന്ന് വടകരയിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 17 സെന്‍റീമീറ്റര്‍. കടലിൽ ശക്തമായ കാറ്റിനോ തിരയ്ക്കോ  സാധ്യതയില്ലാത്തതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന ജാഗ്രതാ നിർദേശം പിൻവലിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here