Advertisement

പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു

August 15, 2019
Google News 2 minutes Read

പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. 5 സെന്റിമീറ്റർ വീതമാണ് ഷട്ടർ തുറന്നത്. മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ഡാമിൽ നിന്ന് അധികജലം പുറത്തേക്ക് വിടുന്നത്.

പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഉയർത്തുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ചെറിയ തോതിൽ അധികജലം പുറത്തേക്ക് വിടുന്നത്.

പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് ഇന്നലെ തന്നെ അധികൃതർ അറിയിച്ചിരുന്നു. 77.4 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 79. 25 മീറ്ററാണ് ആകെ സംഭരണ ശേഷി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here