ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത് മാഹാത്മാ ഗാന്ധിയെ !

ഇന്ത്യയിലെ ചില ക്ഷേത്രങ്ങളിലെ ആരാധനാമൂർത്തികൾ എന്തെന്ന് അറിഞ്ഞാൽ നാം ഞെട്ടും. ചന്നപട്‌നയിൽ ആരാധിക്കുന്നത് നായയെ ആണെങ്കിൽ കൊൽക്കത്തയിലെ ഒരു ക്ഷേത്രത്തിലെ ആരാധനാ മൂർത്തി അമിതാഭ് ബച്ചനാണ്. ഇത്തരം വിചിത്രമായ ക്ഷേത്ര പ്രതിഷ്ഠകളെ കുറിച്ച് നാം മുമ്പും കേട്ടിട്ടുണ്ട്. എന്നാൽ ഈ സ്വാതന്ത്ര്യ ദിനത്തിൽ ഏവരുടേയും ശ്രദ്ധ ഒഡീഷയിലെ ജഗന്നാത ക്ഷേത്രത്തിലേക്കാണ്.

മഹാത്മാ ഗാന്ധിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഒഡീഷയിലെ ബെർഹംപുരയിൽ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി മാഹാത്മാ ഗാന്ധിയെ ആരാധിക്കുകയാണ് ഇവിടെ വരുന്ന വിശ്വാസികൾ. 1960ലാണ് ബെർഹംപൂരിലെ ഗൊസാനിന്വാഗുവോണിൽ ഈ ക്ഷേത്രം പണി കഴിപ്പിക്കുന്നത്. അന്ന് മുതൽ പ്രതിഷ്ഠ മഹാത്മാ ഗാന്ധിയാണ്. ഭഗവത് ഗാഡി എന്നാണ് ഗാന്ധിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ കൊച്ചു ക്ഷേത്രത്തിന് നൽകിയിരിക്കുന്ന പേര്.

Read Also : ഈ ക്ഷേത്രത്തിലെ പ്രതിഷ്ട ഒരു മുസ്ലീം സ്ത്രീ !

ജഗന്നാത് ദാസ് രചിച്ച ഒഡിയ ഭഗവത്തിനും രാമന്റെയും ശിവന്റെയും ചിത്രങ്ങൾക്കുമൊപ്പമാണ് ബാപ്പുജിയെയും ആരാധിക്കുന്നത്. ഉച്ചയ്ക്കും വൈകീട്ടും ഗാന്ധിജിക്ക് പ്രസാദം നൽകും. ക്ഷേത്രത്തിന് മുന്നിൽ സദാ സമയവും കീർത്തനങ്ങളുമുണ്ടാകും.

ക്ഷേത്രം പണി കഴിപ്പിക്കുന്ന സമയത്ത് മഹാത്മാ ഗാന്ധിയെ ദൈവിക പ്രതീകമായാണ് കണ്ടിരുന്നതെന്നും അങ്ങനെയാണ് ഗൊസാനിന്വാഗുവോണിലെ മുതിർന്ന പൗരന്മാർ ഗാന്ധിജിയെ ആരാധിക്കാൻ തീരുമാനിക്കുന്നതെന്നും ക്ഷേത്രത്തിന്റെ മാനേജിംഗ് ട്രസ്റ്റിയായ പഞ്ചനൻ ചൗധരി പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More