‘മോദി ചെങ്കോട്ടയിൽ നുണ പറയുന്നു’; പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ്. #ModiLiesAtRedFort ഹാ​ഷ് ടാ​ഗി​ൽ ട്വി​റ്റ​റി​ലാ​ണ് മോ​ദി​യെ കോ​ൺ​ഗ്ര​സ് ക​ട​ന്നാ​ക്ര​മി​ച്ച​ത്. മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ എ​ടു​ത്തു​കാ​ട്ടി​യാ​യി​രു​ന്നു വി​മ​ർ‌​ശം.

ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ പി​ന്നോ​ട്ട​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. മോ​ദി പ്ര​ഖ്യാ​പി​ച്ച ഒ​രു രാ​ജ്യം ഒ​രു നി​കു​തി എ​ന്ന മു​ദ്രാ​വാ​ക്യം യാ​ഥാ​ർ​ഥ്യ​ത്തി​ൽ​നി​ന്നും വ​ള​രെ അ​ക​ലെ​യാ​ണ്. ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ​തി​ലൂ​ടെ ഒ​റ്റ രാ​ജ്യം ഒ​റ്റ നി​കു​തി യാ​ഥാ​ർ​ഥ്യ​മാക്കിയെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ ജി​എ​സ്ടി ഇ​പ്പോ​ഴും അ​ഞ്ച് സ്ലാ​ബി​ലാ​ണ് ഉ​ള്ള​ത്. ഒ​റ്റ സ്ലാ​ബി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ഇ​നി​യും സാ​ധി​ച്ചി​ട്ടി​ല്ല. ഒ​റ്റ നി​കു​തി എ​ന്ന​ത് വി​ദൂ​ര​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ ജി​എ​സ്ടി, സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് വ​ലി​യ ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യു​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ചെ​ങ്കോ​ട്ട​യി​ല്‍ നി​ന്ന് സം​സാ​രി​ക്കു​മ്പോ​ള്‍ ന​മ്മ​ള്‍ ഓ​ര്‍​മ്മ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ഇ​ത് ന​മ്മു​ടെ ക​ട​മ​യാ​ണ്- കോ​ണ്‍​ഗ്ര​സ് ട്വീ​റ്റ് ചെ​യ്തു.

രാ​ജ്യ​ത്ത് വ്യാ​വ​സാ​യി​ക വ​ള​ർ​ച്ച​യു​ണ്ടാ​യെ​ന്ന മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യെ​യും കോ​ൺ​ഗ്ര​സ് വി​മ​ർ‌​ശി​ച്ചു. സ​ർ​ക്കാ​ർ സു​സ്ഥി​ര​വും അ​തി​ന്‍റെ ന​യം മു​ന്‍​കൂ​ട്ടി പ​റ​യാ​ൻ ക​ഴി​യു​ന്ന​തു​മാ​കു​മ്പോ​ൾ‌ ലോ​കം നി​ങ്ങ​ളെ വി​ശ്വ​സി​ക്കും. ഇ​പ്പോ​ൾ, ലോ​കം മു​ഴു​വ​ൻ ഇ​ന്ത്യ​യെ വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കു​ന്ന​ത്. അ​വ​ർ ന​മ്മ​ളു​മാ​യി വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു- മോ​ദി പ​റ​ഞ്ഞു. എ​ന്നാ​ൽ മോ​ദി​യു​ടെ ഈ ​അ​വ​കാ​ശ​വാ​ദ​ത്തെ​യും കോ​ൺ​ഗ്ര​സ് ത​ള്ളി.

അ​ന്താ​രാ​ഷ്ട്ര നി​ക്ഷേ​പം കു​റ​യ്ക്കു​ന്ന​തി​നും പ്ര​ധാ​ന പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധം ന​ശി​പ്പി​ക്കു​ന്ന​തി​നും രൂ​പ​യെ ച​രി​ത്ര​പ​ര​മാ​യ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ക്കു​ന്ന​തി​നും രാ​ജ്യ​ത്തെ ക​യ​റ്റു​മ​തി വ്യ​വ​സാ​യ​ത്തെ ന​ശി​പ്പി​ക്കു​ന്ന​തി​നും കാ​ര​ണ​ക്കാ​ര​ൻ മോ​ദി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് തു​റ​ന്ന​ടി​ച്ചു. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ അ​വ​സ്ഥ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യു​ള്ള നി​ല​വി​ല​ത്തെ ചെ​ല​വു​ക​ളും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍, ഞ​ങ്ങ​ള്‍​ക്ക് ഒ​രു ചോ​ദ്യം മാ​ത്ര​മേ​യു​ള്ളൂ, പ​ണം എ​വി​ടെ? കോ​ൺ​ഗ്ര​സ് ട്വി​റ്റ​റി​ൽ ചോ​ദി​ച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More