Advertisement

സിബിഐ അന്വേഷണം നേരിടുന്നയാളെ കൺസ്യൂമർ ഫെഡ് എം.ഡി യായി നിയമിക്കാൻ നീക്കം

August 16, 2019
Google News 0 minutes Read

സിബിഐ അന്വേഷണം നേരിടുന്നയാളെ കൺസ്യൂമർ ഫെഡ് എം.ഡി സ്ഥാനത്തേക്ക് നിയമിക്കാൻ നീക്കം. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡി കെ.എ രതീഷിനെ എം.ഡി യായി നിയമിക്കാനാണ് നീക്കം. ഇതിനായി വിജിലൻസ് ക്ലിയറൻസ് തേടിയിട്ടുണ്ട്. വിജിലൻസിന്റെ അനുമതി ലഭിച്ചാൽ നിയമനം നൽകാനാണ് തീരുമാനം. കൺസ്യൂമർ ഫെഡ് എംഡി സ്ഥാനത്തേക്കുള്ളവരുടെ അഭിമുഖത്തിന് ശേഷം അന്തിമ പട്ടികയിൽ രതീഷാണ് ഒന്നാം സ്ഥാനത്തുള്ളത്.

കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിലാണ് നിലവിൽ  രതീഷിനെതിരെ സിബിഐ  അന്വേഷണം നടക്കുന്നത്. കശുവണ്ടി ഇറക്കുമതിയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി നിർദേശത്തെ തുടർന്ന് സിബിഐ കേസെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here