Advertisement

മുത്തലാഖ്; കേരളത്തിലെ ആദ്യ അറസ്റ്റ് താമരശ്ശേരിയിൽ

August 16, 2019
Google News 1 minute Read

മുത്തലാഖ് നിയമപ്രകാരം കേരളത്തിലെ ആദ്യ അറസ്റ്റ് താമരശ്ശേരിയിൽ. മുക്കം കുമാരനല്ലൂർ തടപ്പറപ്പ് കാരി ഹൗസിൽ റജ്‌ന താമരശ്ശേരി കോടതിയിൽ നൽകിയ പരാതിയിൽ മുക്കം ചെറുവാടി ചുള്ളിക്കാപറമ്പ് കണ്ടങ്ങൽ ഹൗസിൽ ഇകെ ഉസാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഉസ്മാനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. ഉസ്മാന് കോടതി ജാമ്യം അനുവദിച്ചു.

അഭിഭാഷകരായ കെ പി ഫിലിപ്പ്, വി കെ അൻവർ സാദിഖ് എന്നിവർ മുഖേനെയാണ് മുസ്ലിം വുമെൻസ് പ്രൊട്ടക്ഷൻ ആക്ട് 3, 4 വകുപ്പുകൾ പ്രകാരം പരാതി നൽകിയത്.

Read Also : രാജ്യസഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി പിവി അബ്ദുള്‍ വഹാബ്

ഭര്‍ത്താവ് നിരന്തരം ശാരീരിക പീഡനത്തിന് ഇരയാക്കുന്നുവെന്നും തന്റെ വീട്ടിലെത്തി പിതാവും പിതൃ സഹോദരനും കേള്‍ക്കെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയെന്നും കാണിച്ചാണ് മുക്കം കുമാരനല്ലൂര്‍ തടപ്പറപ്പ് കാരി ഹൗസില്‍ റജ്ന താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ്സ് ഫയല്‍ ചെയ്തത്. 2011 മെയ് 25 ന് ഇസ്ലാമിക വിശ്വാസപ്രകാരം വിവാഹിതരായെന്നും നാട്ടിലും വിദേശത്തും താമസിക്കുമ്പോള്‍ ഭര്‍ത്താവില്‍നിന്നും നിരന്തര പീഡനം ഏല്‍ക്കേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു. ക്രൂരമായി പീഡനങ്ങള്‍ കാരണം ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് മകള്‍ പറഞ്ഞതായും ബന്ധം ഒഴിവാക്കി കിട്ടുകയാണെന്ന് വേണ്ടതെന്നുമാണ് റജ്‌നയുടെ പിതാവ് മുഹമ്മദ് പറയുന്നത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉസ്മാനെ പോലീസ് അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതിയില്‍ ഹാജറാക്കി. ഉസാമിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ബന്ധം ഒഴിവാക്കി കൊടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ പിതാവ് മുഹമ്മദ് തന്നെ സമീപിച്ചിരുന്നതായും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നതായും ഉസാമിന്റെ ബന്ധു ജമാല്‍ പറഞ്ഞു. കേസ് ഒക്ടോബര്‍ പത്തിന് വീണ്ടും പരിഗണിക്കും. ഉസാമിന് വിദേശത്തേക്ക് പോവേണ്ടിതനാല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.

Read Also : ആദ്യ മുത്തലാഖ് കേസ് ഉത്തർപ്രദേശിലെ മഥുരയിൽ; മഹാരാഷ്ട്രയിലും കേസെടുത്തു

ജൂലൈ 30 നാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുത്തലാഖ് നിരോധന ബിൽ പാസ്സാവുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് സർക്കാർ ബിൽ കൊണ്ടുവരുന്നത്.

82 നെതിരെ 303വോട്ടുകൾക്കാണ് ബിൽ ലോക്സഭയിൽ പാസായത്. ബില്ലിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാനുള്ള വ്യവസ്ഥയ്ക്ക് എതിരെ കോൺഗ്രസ് വോട്ടു ചെയ്തു. 86 നെതിരെ 99 വോട്ടുകൾക്കാണ് ബിൽ രാജ്യസഭയിൽ പാസ്സായത്.

ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവർഷം വരെ ജയിൽശിക്ഷയും പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here