സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് മധ്യവയസ്‌ക മരിച്ചു

സ്വകാര്യ ബസിന്റെ ഡോറില്‍ നിന്നും വീണ് മദ്ധ്യ വയസ്‌ക മരിച്ചു. കിഴ തിരി ഒഴുകയില്‍ ഒ.റ്റിതോമസിന്റെ ഭാര്യ മേരി (75 ) ആണ് മരിച്ചത്. മേരിയൊടൊപ്പം ബസില്‍ നിന്ന് വീണ മകള്‍ ദീപ സാരമായ പരിക്കുകളോടെ രക്ഷപെട്ടു.
ഇന്നലെ രാവിലെ 8മണിയോടെയാണ് അപകടമുണ്ടായത്. തിരക്കുള്ള ബസില്‍ മകളോടൊപ്പം കയറിയ മേരി. ബസ്സിന്റെ ഡോര്‍ അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബസില്‍ നിന്ന് വീഴുകയായിരുന്നു. മേരിയൊടൊപ്പം ബസില്‍ നിന്ന് വീണ മകള്‍ ദീപ സാരമായ പരിക്കുകളോടെ രക്ഷപെട്ടു.
നീന്താനം റൂട്ടില്‍ വലിയ വീട്ടില്‍ വാതിലില്‍ നിന്ന് ബസില്‍ കയറിയ മേരിയും മകള്‍ ദീപയും, തിരക്കുള്ള ബസില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു. സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്ന ബസിന്റെ ഡോര്‍ അടയ്ക്കാന്‍ കഴിയാതെ പോയതാണ് അപകട കാരണം. അപകടം നടന്ന് 10 മീറ്റര്‍ കഴിഞ്ഞ് ബസില്‍ നിന്ന് മേരി തെറിച്ചു വീഴുകയായിരുന്നു. മകള്‍ ദീപ റോഡ് സൈയിഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റില്‍ ഇടിച്ച് വീണതിനാല്‍ സാരമായ പരുക്കുകളോടെ രക്ഷപെട്ടു. മേരി ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ മരണപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here