തിരുവനന്തപുരം നഗരസഭയുടെ കളക്ഷന്‍ പോയിന്റുകളില്‍ സേവനം ചെയ്ത മുഴുവന്‍ വോളണ്ടിയര്‍മാര്‍ക്കും അംഗീകാരം

പ്രളയ മേഖലകളിലേക്ക് കയറ്റി അയക്കുന്ന സാധന സാമഗ്രികള്‍ ശേഖരിക്കുന്ന തിരുവനന്തപുരം നഗരസഭയുടെ കളക്ഷന്‍ പോയിന്റുകളില്‍ സേവനം ചെയ്ത മുഴുവന്‍ വോളണ്ടിയര്‍മാര്‍ക്കും അംഗീകാരം നല്‍കുമെന്ന് മേയര്‍ വി.കെ.പ്രശാന്ത്. ഇതിനായി കൂട്ടായ്മ്മ ചേരുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
Read more: ടണ്‍ കണക്കിന് സ്‌നേഹം; മേയര്‍ ബ്രോ പൊളിയാണ്, അന്യായമാണ്, കിടുവാണ്…
മേയര്‍ബ്രോ എന്ന വിളി സന്തോഷം നല്‍കുന്നു. ബ്രോസ് എന്നത് തന്നോടൊപ്പം പ്രവര്‍ത്തിച്ച 2000 ത്തോളം പേര്‍ക്കുള്ള അംഗീകാരമാണെന്നും വി.കെ.പ്രശാന്ത് പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ നഗരസഭയുടെ കളക്ഷന്‍ പോയിന്റുകള്‍ അടയ്ക്കും.17 മുതല്‍ 20 വരെ ,നഗരസഭ, കളക്ടറേറ്റ് ,ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്ത കളക്ഷന്‍ പോയിന്റ് തിരുവനന്തപുരം എസ്.എം.വി സ്‌കൂളില്‍ പ്രവര്‍ത്തിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here