പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് എത്തിക്‌സ് കമ്മിഷണറുടെ റിപ്പോര്‍ട്ട്

പൊതുതെരഞ്ഞെടുപ്പ് പടിവാതില്‍ എത്തിനില്‍ക്കെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് തിരിച്ചടിയായി എത്തിക്‌സ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് എസ്എന്‍സിലാവ്‌ലിന്‍ കമ്പനിയെ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സമ്മര്‍ദം ചെലുത്തിയെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. കമ്മിഷന്റെ ചില നിഗമനങ്ങളോട് വിയോജിപ്പുണ്ടെങ്കിലും റിപ്പോര്‍ട്ട് അംഗീകരിക്കുന്നതായി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.
അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ലാവ്ലിന്‍ കമ്പനിയെ ഒഴിവാക്കാന്‍ അറ്റോര്‍ണി ജനറലിനു മേല്‍ ജസ്റ്റിന്‍ ട്രൂഡോ സമ്മര്‍ദം ചെലുത്തിയെന്നാണ് എത്തിക്‌സ് കമ്മീഷണര്‍ മാരിയോ ഡിയോണിന്റെ കണ്ടെത്തല്‍. നിര്‍മാണക്കരാറിനായി ലിബിയയില്‍ വന്‍തുക കൈക്കൂലി നല്‍കിയെന്ന കേസിലാണ് എസ് എന്‍ സി ലാവ്‌ലിന്‍ അന്വേഷണം നേരിടുന്നത്. കമ്പനിയെ കാനഡയില്‍ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് അടക്കമുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനാണ് ട്രൂഡോ ശ്രമം നടത്തിയത്. ഇതിനായി പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ക്കുമേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സമ്മര്‍ദം ചെലുത്തിയെന്നും കമ്മീഷന്‍ കണ്ടെത്തി.
അതേസമയം പ്രധാനമന്ത്രി എന്ന നിലക്ക് കനേഡിയന്‍ താല്‍പര്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഇടപെടലുകള്‍ മാത്രമാണ് താന്‍ നടത്തിയതെന്ന് ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. കമ്മീഷന്റെ ചില നിഗമനങ്ങളോട് വിയോജിപ്പുണ്ടെങ്കിലും റിപ്പോര്‍ട്ട് അംഗീകരിക്കുന്നതായും ട്രൂഡോ വ്യക്തമാക്കി. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണപരിപാടികള്‍ തുടങ്ങാനിരിക്കെയാണ് പുതിയ വിവാദമെന്നത് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തിരിച്ചടിയാവുമെന്നാണ് പൊതുവിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here