Advertisement

രണ്ട് വർഷം മുമ്പ് ബീഫുമായി ബന്ധപ്പെട്ട് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ യുവതി അറസ്റ്റിൽ

August 16, 2019
Google News 1 minute Read

രണ്ട് വർഷം മുമ്പ് ബീഫുമായി ബന്ധപ്പെട്ട് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ യുവതി അറസ്റ്റിൽ. അസം സ്വദേശി സുൽത്താനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യ-പാക് ക്രിക്കറ്റ് കളിക്കിടെയാണ് സുൽത്താന കേസിനാസ്പമായ ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുന്നത്. പാകിസ്ഥാന്റെ സന്തോഷം ആഘോഷമാക്കാൻ താനിന്ന് ബീഫ് കഴിച്ചുവെന്നായിരുന്നു സുൽത്താനയുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :

‘പാകിസ്ഥാന്റെ വിജയം ആഘോഷമാക്കാൻ ഞാൻ ഇന്ന് ബീഫ് കഴിച്ചു. എനിക്കെന്ത് ഇഷ്ടമാണോ അതാണ് ഞാൻ കഴിക്കുക. ബീഫ് എന്ന കേട്ടയുടൻ ഇത് വിവാദമാക്കുകയും നിങ്ങളുടെ സ്വഭാവം കാണിക്കുകയും ചെയ്യേണ്ട’.

ഐപിസിയുടെ 153എ പ്രകാരവും, (വിദ്വേഷം പരത്തുന്ന പ്രസ്ഥാവന) 67 ആം വകുപ്പ് (അപകീർത്തി) പ്രകാരവുമാണ് സുൽത്താനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

താൻ ബലി പെരുന്നാളിന്റെ സമയത്താണ് ഈ പോസ്റ്റ് ഇട്ടതെന്നു അത് വിവാദമായെന്നും സുൽത്താന ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ജൂൺ 2017നായിരുന്നു പോസ്റ്റ് ഇട്ടതെന്നും, പോസ്റ്റിനെ ദുർവ്യാഖ്യാനിച്ച് കമന്റുകൾ വന്നതോടെ താൻ പോസ്റ്റ് നീക്കം ചെയ്തുവെന്നും യുവതി പറഞ്ഞു. ഇതിന് പിന്നാലെ ജൂൺ 19 ന് വിവാദമായ പോസ്റ്റ് വിശദീകരിച്ചുകൊണ്ട് താൻ മറ്റൊരു പോസ്റ്റ് ഇട്ടുവെന്നും യുവതി കൂട്ടിച്ചേർത്തു.

Read Also : ബീഫും പോർക്കും വിതരണം ചെയ്യില്ലെന്ന് ഡെലിവറി ബോയ്സ്; സൊമാറ്റോയിൽ വീണ്ടും വിവാദം

ഇന്ത്യ-പാക് ക്രക്കറ്റ് കളിയിൽ ഇന്ത്യയുടേത് മോശം പ്രകടനമാണെന്നും അതിൽ മനം നൊന്താണ് പോസ്റ്റ് ഇട്ടതെന്നും യുവതി വിശദീകരിച്ചു. ബീഫിനെ ചൊല്ലിയുള്ള തർക്കങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമായതുകൊണ്ടാണ് താൻ ബീഫുമായി ബന്ധപ്പെടുത്തി പോസ്റ്റിട്ടതെന്നും ഇതെങ്ങനെ വിവാദമായെന്ന് മനസ്സിലാകുന്നില്ലെന്നും യുവതി പറയുന്നു.

ബീഫ് നിരോധനം ഇല്ലാത്ത സംസ്ഥാനമാണ് അസം. അസം പൗരത്വ വിഷയവുമായി ബന്ധപ്പെട്ട മിയ കവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് സുൽത്താനയ്‌ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here