അച്ഛൻ സൈനികനായപ്പോൾ മകൾ ഝാന്‍സി റാണിയായി; വീണ്ടും വാർത്തകളിൽ നിറഞ്ഞ് ധോണിയും സിവയും: വീഡിയോ

മുൻ ഇന്ത്യൻ ക്യാപ്റ്റനായ എംഎസ് ധോണിയും മകൾ സിവയും പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇരുവരുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപക്മായി പ്രചരിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് ആരാധകർക്കൊക്കെ സിവയെ നല്ല പരിചയവുമാണ്. ഇപ്പോഴിതാ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സിവയും ധോണിയും വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.
സൈനിക സേവനത്തിനായി ക്രിക്കറ്റിൽ നിന്നും താത്കാലിക അവധിയെടുത്ത ധോണി ലഡാക്കില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലാണ്. ഈ സമയം മകളാവട്ടെ ഝാന്‍സി റാണിയായി. സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഝാന്‍സി റാണിയായിട്ടാണ് സിവ വേഷമിട്ടത്. ഗാന്ധിജിയായും നെഹ്‌റുവായും വേഷമിട്ട് നില്‍ക്കുന്ന കുട്ടികള്‍ക്കൊപ്പം സിവയും വേദിയിൽ ചുവടുവെക്കുന്നുണ്ട്. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട സിവയുടെ പുതിയ വേഷവും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
കശ്മീരില്‍ സൈനിക സേവനത്തിലുള്ള ധോണി ബുധനാഴ്ചയാണ് ലഡാക്കിലെത്തിയത്. വലിയ സ്വീകരണമാണ് ധോണിക്ക് ഒരുക്കിയത്. സൈനികരുമായി സംവദിച്ച അദ്ദേഹം ലഡാക്കിലെ ആര്‍മി ജനറല്‍ ആശുപത്രിയിലെത്തി അവിടെയുള്ളവരുമായും ആശയവിനിമയം നടത്തി.
106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകളാണ് ധോണി വഹിച്ചത്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയായിരുന്നു ധോണിയുടെ സൈനിക സേവനം. 2011-ലാണ് ധോണിക്ക് ലെഫ്റ്റനന്‍റ് കേണല്‍ പദവി നല്‍കി രാജ്യം ആദരിച്ചത്.
Dhoni’s little Princess performing as a Jhansi Rani in #IndependenceDay Function at her School. ?❤️ pic.twitter.com/1mruh3bsq2
— DHONIsm™ ❤️ (@DHONIism) August 14, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here