കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവ്; അ​ഞ്ചു ജി​ല്ല​ക​ളി​ലെ 2ജി ​ഇ​ന്‍റ​ർ​നെ​റ്റും ലാൻഡ് ഫോൺ സേവനങ്ങളും പു​ന​സ്ഥാ​പി​ച്ചു

​ജമ്മു കശ്മീരിൻ്റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​രു​ത്തി സ​ർ​ക്കാ​ർ. അ​ഞ്ചു ജി​ല്ല​ക​ളി​ലെ 2ജി ​ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും ലാ​ൻ​ഡ്ഫോ​ണ്‍ സേ​വ​ന​ങ്ങ​ളും സ​ർ​ക്കാ​ർ പു​ന​സ്ഥാ​പി​ച്ചു. ജ​മ്മു, റി​യാ​സി, സാം​ബ, ക​ത്വ, ഉ​ദം​പു​ർ ജി​ല്ല​ക​ളി​ലാ​ണ് ഇ​ള​വ് വ​രു​ത്തി​യ​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ള​വ് വ​രു​ത്തു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളും തു​റ​ന്നേ​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

നേരത്തെ ഫോൺ വിളിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ കശ്മീരിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു.കാത്തിരുന്ന് അവസരം കിട്ടിയാലും മിനിട്ടുകൾ കൊണ്ട് അതൊക്കെ സംസാരിച്ചു തീർക്കുകയും വേണ്ടിയിരുന്നു. മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതോടെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കശ്മീരികൾ കഴിഞ്ഞിരുന്നത്. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലുള്ള ഫോണിലൂടെ മാത്രമായിരുന്നു അവർക്ക് കശ്മീരിനു പുറത്തുള്ളവരുമായി സംവദിക്കാൻ സാധിച്ചിരുന്നത്.

ഓഗസ്റ്റ് അഞ്ചു മുതലാണ് കശ്മീരിൽ ഇത്തരം നിയന്ത്രണങ്ങൾ ആരംഭിച്ചത്. കശ്മീർ വിഭജനത്തോടൊപ്പം പ്രത്യേക പദവി എടുത്തുകളഞ്ഞതും ഇത്തരം നിയന്ത്രണങ്ങളുടെ ചുവടുപിടിച്ചായിരുന്നു. മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതിനു പിന്നാലെ വാർത്താ ചാനലുകൾക്കും കശ്മീരിൽ നിയന്ത്രണമുണ്ട്. കശ്മീരിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്ന് ബിസിസി അറിയിച്ചിരുന്നു. കശ്മീരിൽ പ്രശ്നങ്ങളൊന്നുമില്ല എന്ന കേന്ദ്ര സർക്കാരിൻ്റെ അവകാശ വാദങ്ങളെ തള്ളി അവർ ചില റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇതൊക്കെ വ്യാജമാണെന്ന കേന്ദ്ര സർക്കാരിൻ്റെ അവകാശ വാദങ്ങളെ ബിബിസി നിഷേധിക്കുകയും ചെയ്തിരുന്നു. ബിബിസിക്കൊപ്പം റോയിട്ടേഴ്സ്, അൽ ജസീറ എന്നീ മാധ്യമങ്ങളും കേന്ദ്ര സർക്കാരിനെതിരെ രംഗത്തു വന്നിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More