എകെ സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി; പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

അടുത്ത മണ്ഡലകാലത്തേക്കുള്ള ശബരിമല മേൽശാന്തിയായി എകെ സുധീർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മലപ്പുറം തിരൂർ സ്വദേശിയാണ് ഇദ്ദേഹം. മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി എംഎ​സ് പ​ര​മേ​ശ്വ​ര​ൻ നമ്പൂ​തി​രി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​റ​ണാ​കു​ളം പു​ളി​യ​നം സ്വ​ദേ​ശി​യാ​ണ് അ​ദ്ദേ​ഹം.

അരീക്കര മനയിൽ നിന്നുള്ളയാളാണ് സുധീർ നമ്പൂതിരി. തിരൂരിലെ തിരുനാവായയാണ് ഇദ്ദേഹത്തിൻ്റെ സ്വദേശം. പരമേശ്വരൻ നമ്പൂതിരിയാവട്ടെ ആലുവ പുളിയനം പാറക്കടവ് മടവന മനയിൽ നിന്നുള്ളയാളാണ്. ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി സ്ഥാ​ന​ത്തേ​ക്കു​ള്ള അ​ന്തി​മ​പ​ട്ടി​ക​യി​ൽ ഒ​മ്പ​ത് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ കു​ട്ടി മാ​ധ​വ് കെ ​വ​ർ​മ​യാ​ണ് ന​റു​ക്കെ​ടു​ത്ത​ത്.

തന്ത്രി കണ്ഠര് മഹേഷ് മോഹനര്, സന്നിധാനം സ്പെഷൽ കമ്മിഷണർ എം മനോജ്, ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് രാമൻ, ദേവസ്വം കമ്മിഷണർ എച്ച് ഹർഷൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ, അംഗങ്ങളായ കെപി ശങ്കരദാസ്, ഡി വിജയകുമാർ എന്നിവരും നറുക്കെടുപ്പിൽ സന്നിഹിതരായിരുന്നു.

ഇത്തവണ വളരെ നേരത്തെയാണ് മേൽശാന്തി തെരഞ്ഞെടുപ്പ് നടന്നത്. ഒരു മാസത്തോളം മേൽശാന്തിമാർക്ക് ശബരിമലയിലും മാളികപ്പുറത്തുമായി പരിശീലനം നടത്തും. കന്നി മാസം ഒന്നു മുതൽ 31 വരെ മേൽശാന്തിമാർ ഇവിടെ ഭജന ഇരിക്കും. ഇതിനു വേണ്ടിയായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് നടത്തിയത്. വൃശ്ചിക മാസത്തിലാവും ഇവരുടെ സ്ഥാനാരോഹണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top