‘ഇത് സ്വാഗതാർഹം’; ഉപ്പും മുളകും ശിൽപികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഫ്‌ളവേഴ്‌സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയിൽ നാടിന്റെ ദുരിതാശ്വാസത്തിന് സഹായമാകും വിധം പരിപാടിയുടെ ഒരു എപ്പിസോഡ് നീക്കിവച്ചതിനെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. സ്വാഗതാർഹമായ നടപടിയാണ് അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എപ്പിസോഡിന്റെ യൂട്യൂബ് ലിങ്കും മുഖ്യമന്ത്രി പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിൻറെ ശ്രമങ്ങൾക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ സംഭാവനയും വലുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവനകൾ യാഥാർത്ഥ്യം മനസ്സിലാക്കിയുള്ള ജനങ്ങളുടെ പ്രതികരണമാണ്. നാടിൻറെ അതിജീവനത്തിന് സഹായം പകരാൻ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്. ഫ്‌ലവേഴ്‌സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിൻറെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാർഹമാണ്. അതിൻറെ ശിൽപികളെ അഭിനന്ദിക്കുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More