സൗദിക്ക് നേരെ വീണ്ടും ഹൂത്തി ഭീകരാക്രമണം; ആളപായമില്ല

സൗദിക്ക് നേരെ വീണ്ടും ഹൂത്തി ഭീകരാക്രമണം. അല്‍ ശൈബ പ്രകൃതി വാതക കേന്ദ്രത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ അല്‍ ശൈബ പ്രകൃതി വാതക കേന്ദ്രത്തിന് നേരെയാണ് ഇന്ന് രാവിലെ ഡ്രോണ്‍ ആക്രമണം ഉണ്ടായതെന്ന് ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് ചെറിയ രീതിയിലുള്ള തീപിടുത്തം ഉണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എണ്ണ വിതരണത്തെ ഇത് ബാധിക്കില്ലെന്ന് അരാംകോ അറിയിച്ചു. ഒന്നിലധികം ഡ്രോണുകള്‍ ആക്രമണത്തിന് ഉപയോഗിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഹൂത്തി ഭീകരവാദികള്‍ ഏറ്റെടുത്തു. സംഭവത്തെ ഊര്‍ജ മന്ത്രി അപലപിച്ചു. ഇറാന്റെ പിന്തുണയോടെ ഹൂത്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന ഓര്‍മപ്പെടുത്തലാണ് ഈ സംഭവമെന്ന് ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ഇതിനു മുമ്പും സൗദിയുടെ എണ്ണ വിതരണ സംവിധാനങ്ങള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തിയിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More