Advertisement

ദൈവ വചനത്തിന് വിരുദ്ധമായൊന്നും ചെയ്തിട്ടില്ല; നടക്കുന്നത് അസത്യ പ്രചാരണമെന്നും വത്തിക്കാനോട് സിസ്റ്റർ ലൂസി

August 18, 2019
Google News 1 minute Read

എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ  ലൂസി വത്തിക്കാന് കത്തയച്ചു. എഫ്‌സിസി തനിക്കെതിരെ അസത്യ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ദൈവവചനത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും വത്തിക്കാന് നൽകിയ കത്തിൽ സിസ്റ്റർ ലൂസി വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാങ്കോയ്‌ക്കെതിരെ
സമരം ചെയ്തതുകൊണ്ടാണ് താൻ ഇരയാക്കപ്പെടുന്നത്. പുറത്താക്കൽ നടപടി റദ്ദാക്കി മുഴുവൻ സമയവും സഭയിൽ പ്രവർത്തിക്കാൻ തന്നെ അനുവദിക്കണമെന്നും  സിസ്റ്റർ ലൂസി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also; സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ മഠത്തിൽ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് കാണിച്ച് കുടുംബത്തിന് സഭയുടെ കത്ത്; മഠം വിട്ട് ഇറങ്ങില്ലെന്ന് ലൂസി

സിസ്റ്റർ ലൂസി എത്രയും വേഗം മഠം വിട്ടുപോകണമെന്നാവശ്യപ്പെട്ട് സന്യാസസഭ കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു. മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകണമെന്നാവശ്യപ്പെട്ട് ലൂസിയുടെ അമ്മയ്ക്ക് സഭ കത്തയയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിസ്റ്റർ ലൂസി വത്തിക്കാന് കത്തയച്ചിരിക്കുന്നത്. സഭയ്‌ക്കെതിരെയുള്ള നിയമ നടപടിയും സിസ്റ്റർ ലൂസി ആരംഭിച്ചിട്ടുണ്ട്.

Read Also; പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം നിന്നത് തെറ്റായെന്ന് കരുതുന്നില്ലെന്ന് സിസ്റ്റർ ലൂസിയുടെ വിശദീകരണ കുറിപ്പ്

പീഡനക്കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് നേരത്തെ പുറത്താക്കിയത്. കാരണം കാണിക്കൽ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും താക്കീതുകൾ അവഗണിച്ചെന്നും കാണിച്ചാണ് മെയ് 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗം ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here