പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം നിന്നത് തെറ്റായെന്ന് കരുതുന്നില്ലെന്ന് സിസ്റ്റർ ലൂസിയുടെ വിശദീകരണ കുറിപ്പ്

no regret in supporting raped nun says sister lucy

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതിന് സഭ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സന്യാസ സഭക്ക് വിശദീകരണം നല്‍കി.ഫ്രാങ്കോക്കെതിരെ സമരം ചെയ്തത് തെറ്റായെന്ന് തോന്നുന്നില്ലെന്ന് വ്യക്തമാക്കിയ അവര്‍ സഭയും ഇരയാക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം നില്‍ക്കണമായിരുന്നെന്നും പറഞ്ഞു.അച്ചടക്കലംഘനത്തിന് തന്നെ പുറത്താക്കുകയാണെങ്കില്‍ മറ്റ് പലരേയും പുറത്താക്കേണ്ടിവരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ തന്റെ വിശദീകരണക്കുറിപ്പിലൂടെ പറയുന്നു

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തു,പുസ്തകം പുറത്തിറക്കി,ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു,സ്വന്തമായി കാര്‍ വാങ്ങി തുടങ്ങി ആരോപണങ്ങളുന്നയിച്ചാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് സഭ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയത്.നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടതെങ്കിലും സിസ്റ്റര്‍ തയ്യാറായില്ല.ഈ സാഹചര്യത്തിലാണ് കത്ത് മുഖേന വിശദീകരണം നല്‍കിയത്.സഭ ഉന്നയിച്ച ഓരോ ആരോപണങ്ങള്‍ക്കും എണ്ണി എണ്ണി മറുപടി പറയുന്നതാണ് ലൂസി കളപ്പുരക്കലിന്റെ കത്ത്.ഫ്രാങ്കോക്കെതിരായി സമരം ചെയ്തതില്‍ തെല്ലും ഖേദമില്ല.ഇരയാക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം സഭയും നില്‍ക്കണമായിരുന്നു.

ദൈവത്തെ പ്രകീര്‍ത്തിക്കുന്ന പുസ്തകരചന തെറ്റായി കരുതുന്നില്ല.ചാനല്‍ ചര്‍ച്ചകളില്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല.സുപ്പീരിയറിന്റെ അനുമതിയോടെയാണ് സാധാരണവേഷം ധരിച്ചത്.ഇങ്ങനെ പോകുന്നു ലൂസി കളപ്പുരക്കലിന്റെ വിശദീകരണക്കുറിപ്പ്.ഈ വിശദീകരണങ്ങള്‍ ഉള്‍ക്കൊണ്ട് തനിക്കെതിരായ സഭ നടപടികള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിസ്റ്റര്‍ കത്തവസാനിപ്പിക്കുന്നത്നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More