ഇടുക്കിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: വൈദികൻ അറസ്റ്റിൽ

idukki priest raped patient

ഇടുക്കി അടിമാലിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടൻ ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായ വൈദികന്റെ ആയുർവ്വേദ ആശുപത്രിയിൽ അടിമാലി സ്വദേശിയായ യുവതി ചികിത്സ തേടിയാണ് എത്തിയത്. എന്നാൽ ഡോക്ടറായ വൈദികൻ ഇവിടെ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായണ് പൊലീസ് നൽകുന്ന വിവരം.

വീട്ടിലെത്തിയ ശേഷം യുവതി ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തി വൈദികനോട് ഇക്കാര്യം ആരാഞ്ഞു. ഇതിന് ശേഷമാണ് ഇരുകൂട്ടരേയും സ്‌റ്റേഷനിലെത്തിച്ചത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വൈദികനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് അടിമാലിപോലീസ് വ്യക്തമാക്കി. വൈദികനെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top