Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (18/08/2019)

August 18, 2019
0 minutes Read

നേതാക്കൾ ശൈലിമാറ്റാതെ ജനങ്ങളുമായുള്ള അകൽച്ച കുറയ്ക്കാനാവില്ലെന്ന് സിപിഐഎം റിപ്പോർട്ട്

നേതാക്കൾ ശൈലിമാറ്റാതെ ജനങ്ങളുമായുള്ള അകൽച്ച കുറയ്ക്കാനാവില്ലെന്ന് സിപിഐഎം റിപ്പോർട്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച തെറ്റുതിരുത്തൽ കരടിലാണ് പരാമർശം.

സിപിഐ മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജിൽ നടപടി; എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു

കൊച്ചി ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിൽ നടപടി. സെൻട്രൽ എസ്‌ഐ വിപിൻ ദാസിനെ സസ്‌പെൻഡ് ചെയ്തു. എസ്‌ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തിലേ ഇനി പാകിസ്താനുമായി ചർച്ചയുള്ളൂവെന്ന് രാജ്‌നാഥ് സിംഗ്

പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തിലേ ഇനി പാകിസ്താനുമായി ചർച്ചയുള്ളൂവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചർച്ച നടക്കണമെങ്കിൽ ഭീകരവാദം പൂർണ്ണമായും ഉപേക്ഷിക്കാൻ പാകിസ്താൻ തയ്യാറാകണമെന്നും എന്നാൽ അവരിതിന് തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ പ്രവർത്തനങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

എസ്‌ഐയെ സസ്‌പെൻഡ് ചെയ്ത നടപടി സ്വാഗതാർഹം: എൽദോ എബ്രഹാം

ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് സെൻട്രൽ എസ്‌ഐ വിപിൻ ദാസിനെ സസ്‌പെൻഡ് ചെയ്ത നടപടി സ്വാഗതം ചെയ്ത് എൽദോ എബ്രഹാം എംഎൽഎ. നടപടി ഇത്രയും വൈകാൻ പാടില്ലായിരുന്നുവെന്ന് എൽദേ എബ്രഹാം പറഞ്ഞു.

കശ്മീരിൽ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ.

കാബൂളിൽ വിവാഹ സ്ഥലത്തുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരിക്ക്

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വിവാഹ സ്ഥലത്തുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നിൽ താലിബാൻ ആണെന്നാണ് സൂചന.

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനേയും സഹോദരനേയും അക്രമിസംഘം വെടിവെച്ച് കൊന്നു

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും അക്രമിസംഘം വെടിവെച്ച് കൊന്നു. സഹാറൻപുരിൽ രാവിലെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top