റബ്‌കോ, റബ്ബര്‍ മാര്‍ക്ക്, മാര്‍ക്കറ്റിംഗ് ഫെഡ് ഏജന്‍സികളുടെ ബാധ്യത സര്‍ക്കാര്‍ തീര്‍ത്തത് ധാരണ പത്രം ഒപ്പിടാതെ

റബ്‌കോ, റബ്ബര്‍ മാര്‍ക്ക്, മാര്‍ക്കറ്റിംഗ് ഫെഡ് എന്നി മൂന്നു ഏജന്‍സികളുടെ ബാധ്യത സര്‍ക്കാര്‍ തീര്‍ത്തത് ധാരണ പത്രം ഒപ്പിടാതെ. കഴിഞ്ഞ ഡിസംബര്‍ 31ന് മൂന്ന് ഏജന്‍സികളുടെയും ബാധ്യത തീര്‍ത്ത് സര്‍ക്കാര്‍ ഉത്തരവിറക്കി എട്ട് മാസമായിട്ടും ഇടപാട് സംബന്ധിച്ച് സര്‍ക്കാര്‍ ധാരണ പത്രം ഒപ്പിട്ടിട്ടില്ല. ധാരണ പത്രം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട അവസാന വട്ട ചര്‍ച്ചകള്‍ നടന്ന് വരികയാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
റബ്‌കോ, റബ്ബര്‍ മാര്‍ക്ക്, മാര്‍ക്കറ്റിംഗ് ഫെഡ് എന്നി മൂന്നു ഏജന്‍സികളുടെ ബാധ്യതയായി 306 കോടി രൂപയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. മൂന്ന് ഏജന്‍സികളും എടുത്ത മുതലും പലിശയുടെ ഇരുപത് ശതമാനവും സര്‍ക്കാര്‍ ബാങ്കുകളില്‍ അടക്കുകയായിരുന്നു. എന്നാല്‍ ഈ തുക തിരിച്ച് പിടിക്കുന്നതിനായി സര്‍ക്കാര്‍ ഇത് വരെയും ഏജന്‍സികളുമായി ധാരണ പത്രം ഒപ്പിട്ടിട്ടില്ല. സര്‍ക്കാര്‍ വായ്പയായി നല്‍കിയ തുക തിരിച്ചടക്കാനുള്ള കാലാവധി, ഗഡുക്കള്‍, പലിശ എന്നിവ സംബന്ധിച്ച് ധന, സഹകരണ, നിയമ വകുപ്പുകള്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണെന്നും ധാരണപത്രം ഉടന്‍ ഒപ്പിടുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സ്ഥാപങ്ങങ്ങള്‍ക്ക് സര്‍ക്കാര്‍ വായ്പയായാണ് തുക നല്‍കിയതെന്നും ഈടായി ബാങ്കിന് നല്‍കിയത് സര്‍ക്കാരിനും നല്‍കണമെന്നും വ്യവസ്ഥ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ബാധ്യത ഏറ്റെടുത്ത് എട്ട് മാസമാകുന്‌പോഴും ധാരണ പത്രം പോലും ഒപ്പിടാത്തത് വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here