കെപിസിസി പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച് കെ മുരളീധരൻ; മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നൽകി

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരൻ. തീരുമാനങ്ങൾ ചിലർമാത്രം ചേർന്ന് എടുക്കുന്നുവെന്ന് മുരളീധരൻ പറയുന്നു. തനിക്ക് ആരെയും നിർദേശിക്കാനില്ലെന്നും മുരളീധരൻ പറയുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെഴുതിയ കത്തിലാണ് മുരളീധരൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മുൻ അധ്യക്ഷൻ എന്ന നിലയിൽ ഭാരവാഹികളായി ആരുടെ പേരും നിർദേശിക്കുന്നില്ലെന്നും ഇഷ്ടപ്രകാരം പുനഃസംഘടന പൂർത്തിയാക്കാനും മുരളീധരൻ കത്തിലൂടെ അറിയിച്ചു. ജനപ്രതിനിധികളായ ആളുകളെ പാർട്ടിയുടെ തലപ്പത്ത് നിറയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. പാർട്ടിയിൽ ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കുകയാണ്. കൂടിയാലോചനകൾ നടക്കുന്നില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More