Advertisement

ഓഹരി വിപണിയില്‍ പ്രതീക്ഷയോടെ തുടക്കം

August 19, 2019
Google News 0 minutes Read

ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ പ്രതീക്ഷയോടെ തുടക്കം. സെന്‍സെക്സ് 225 പോയന്റ് നേട്ടത്തില്‍ 37575ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 11109ലും എത്തി. ബിഎസ്ഇയിലെ 921 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 573 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം തുടര്‍ന്നത്.

ഫാര്‍മ, ഐടി, ബാങ്ക്, വാഹനം, എഫ്എംസിജി, ഇന്‍ഫ്ര, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍ എത്തിയത്. സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. യെസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഒഎന്‍ജിസി, ഗെയില്‍, മാരുതി സുസുകി, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here