36 വർഷങ്ങൾക്കു ശേഷം ‘ഹീമാൻ’ വീണ്ടുമെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനവുമായി നെറ്റ്ഫ്ലിക്സ്

ഹീമാൻ എന്ന പേരിൽ നമ്മളിൽ പലർക്കും പരിചയമുണ്ടാവും. 83-85 കാലഘട്ടത്തിൽ ആദ്യമായി ടിവി സംപ്രേഷണം നടത്തുകയും 2002ൽ വീണ്ടും ആവർത്തിക്കുകയും ചെയ്ത ഹീമാൻ നമ്മളൊക്കെ കണ്ടിട്ടുണ്ടാവും. കാർട്ടൂൺ നെറ്റ്‌വർക്കിൻ്റെ സുവർണ്ണകാലത്ത് സംപ്രേഷണം ചെയ്യപ്പെട്ടിരുന്ന ഹീമാൻ 36 വർഷങ്ങൾക്കു ശേഷം തിരിച്ചെത്തുകയാണ്. ഇത്തവണ നെറ്റ്‌ഫ്ലിക്സിലൂടെയാണ് ഹീമാൻ്റെ വരവ്.

പ്രശസ്ത ചലച്ചിത്രകാരൻ കെവിൻ സ്മിത്താണ് ഗൃഹാതുരതയെ വീണ്ടും തിരിച്ചു കൊണ്ടുവരുന്നത്. താൻ ഹീമാൻ്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ആയിരിക്കുമെന്ന് കെവിൻ തന്നെ അറിയിച്ചിട്ടുണ്ട്. പുതുമയുള്ള കഥയും കഥയ്ക്കുള്ളിലെ കഥയുമൊക്കെയായിയിരിക്കും പുതിയ ഹീമാൻ്റെ പ്ലോട്ട് എന്നും അദ്ദേഹം അറിയിച്ചു. പഴയ ഹീമാൻ നിർത്തിയിടത്തു നിന്നാവും പുതിയ ഹീമാൻ്റെ തുടക്കം. വലിയ ക്യാൻവാസിൽ നിർമ്മിക്കുന്ന ഈ അനിമേഷൻ സീരീസ് ഉടൻ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിട്ടുണ്ട്.

പ്രിൻസ് ആദമിൻ്റെ ഹീമാനായുള്ള വേഷപ്പകർച്ചയും സ്കെലറ്ററുമായുള്ള അദ്ദേഹത്തിൻ്റെ പോരാട്ടങ്ങളുമാണ് പഴയ ഹീമാനിലുള്ളത്. ഈ പ്ലോട്ടിൽ നിന്നാണ് പുതിയ ഹീമാൻ്റെയും കഥ വികസിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More