നെയ്മറെ ലോണിൽ സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണ

പിഎസ്ജിയുടെ ബ്രസീലിയൻ സ്ട്രൈക്കർ നെയ്മറെ ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സ്പാനിഷ് ക്ലബ് ബാഴ്സലോണ. താരത്തെ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിക്കാനാണ് ബാഴയുടെ സ്രമം. നെയ്മറെ വാങ്ങാനുള്ള ഓഫർ പിഎസ്ജി തള്ളിയതിനെത്തുടർന്നാണ് പുതിയ നീക്കവുമായി ബാഴ്സ രംഗത്തെത്തിയത്. നെയ്മറെ ലോണിലയക്കുമെന്ന് പിഎസ്ജിയും വ്യക്തമാക്കിയിരുന്നു.
ഒരു വർഷത്തെ ലോണിൽ നെയ്മറിനെ എത്തിച്ച ശേഷം അടുത്ത സീസണിൽ വാങ്ങാനാണ് ബാഴ്സയുടെ ശ്രമം. അടുത്ത വർഷം 150 മില്യൺ രൂപ പിഎസ്ജിക്ക് നൽകി താരത്തെ നിലനിർത്താനാവും ബാഴ്സയുടെ ശ്രമം. പിഎസ്ജി ഈ ഓഫർ സ്വീകരിക്കുമെന്ന ഉറപ്പില്ലെങ്കിലും ബാഴ്സലോണ ഈ നീക്കത്തിനു ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്.
നേരത്തെ, കുട്ടീഞ്ഞോ ഉൾപ്പെടെയുള്ള ഡീൽ പിഎസ്ജി നിരസിച്ചതോടെ അദ്ദേഹത്തെ ബാഴ്സലോണ ലോണിൽ ബയേൺ മ്യൂണിക്കിലേക്ക് അയച്ചിരുന്നു. താരക്കൈമാറ്റത്തിനുള്ള അവസാന തിയതി സെപ്തംബർ രണ്ടാണ്. അതിനു മുൻപ് ഇതിൽ തീരുമാനമാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പിഎസ്ജിയുടെ പരിശീലകന്‍ തോമസ് ടുച്ചലിന് നെയ്മറെ ടീമില്‍ നില നിർത്താൻ തന്നെയാണ് താത്പര്യം. പലഘട്ടങ്ങളിലും അദ്ദേഹം ഇത് തുറന്നു പറയുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here