Advertisement

പോഗ്ബയ്ക്കെതിരെ വംശീയാധിക്ഷേപം; താരങ്ങളോട് സോഷ്യൽ മീഡിയ ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് ഇംഗ്ലണ്ട് പരിശീലകൻ

August 21, 2019
Google News 1 minute Read

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബയ്‌ക്കെതിരായ വംശീയാധിക്ഷേപത്തിന്റെ പശ്ചാത്തലത്തില്‍ ഫുട്‌ബോള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് ഇംഗ്ലണ്ട് വനിതാ ടീം പരിശീലകന്‍ ഫില്‍ നെവില്‍. വിഷയത്തിൽ പ്രതിഷേധമുയർത്തുന്നതിൻ്റെ ഭാഗമായി താരങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഹ്വാനം.

‘തങ്ങള്‍ പരിശോധിക്കാം എന്നൊരു ഇ-മെയില്‍ അല്ലാതെ ട്വിറ്ററിന്റെയോ ഇന്‍സ്റ്റന്റ്ഗ്രാമിന്റെയൊ ഭാഗത്തു നിന്നു മറ്റൊരു നടപടിയും പ്രതീക്ഷിക്കുന്നില്ല. ഇതു കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ബഹിഷ്‌ക്കരിച്ചു പ്രതിഷേധിക്കാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ തയ്യാറാകണം.’- ഫില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതിഷേധവുമായി നിരവധി താരങ്ങളും രംഗത്തു വന്നിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അധികൃതരും ഈ വിഷയത്തിൽ പ്രതികരിച്ചു. സംഭവത്തില്‍ ഖേദിക്കുന്നതായും ഇത്തരക്കാര്‍ ക്ലബ്ബിന്റെ താതപര്യങ്ങളല്ല സംരക്ഷിക്കുന്നതെന്നും ക്ലബ് അധികൃതര്‍ പറഞ്ഞു.

വോള്‍വ്‌സിനെതിരായ മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കിയതിനു പിന്നാലെയാണ് പോഗ്ബ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത വംശീയാധിക്ഷേപം നേരിടേണ്ടി വന്നത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു സമനില വഴങ്ങേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം ചെല്‍സി ടീമിന്റെ സ്‌ട്രൈക്കര്‍ക്കും ഇതേ രീതിയിലുള്ള അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here