കേരളത്തിലെ രണ്ട് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്

കേരളത്തിലെ രണ്ട് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്. ഇടുക്കി, തൃശൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ ശക്തിയായതൊ, അതിശക്തമായതൊ ആയ മഴ ലഭിക്കും.

Read Also : ഉത്തരേന്ത്യയില്‍ മഴക്കെടുതില്‍ മരിച്ചവരുടെ എണ്ണം 82 ആയി

കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളിൽ നാളെയല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ വെള്ളിയാഴ്ച്ചയും തുടർന്നേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

എന്നാൽ മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസ്സമില്ലെന്ന് കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More