കെവിന്‍ കേസ്; 4 പ്രതികളെ വെറുതെ വിട്ടതില്‍ നിരാശ പ്രകടിപ്പിച്ച് കെവിന്റെ കുടുംബം

കെവിന്‍ കേസില്‍ 4 പ്രതികളെ വെറുതെ വിട്ടതില്‍ നിരാശ പ്രകടിപ്പിച്ച് കെവിന്റെ കുടുംബം. നീനു വിന്റെ പിതാവ് ചാക്കോ ജോണ്‍ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനാണെന്നും, എല്ലാ പ്രതികളും ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരുമെന്ന് കെവിന്റെ പിതാവ് ജോസഫ് പ്രതികരിച്ചു.
അതേ സമയം കേസില്‍ തന്നെയും മകനെയും കുടുക്കിയതാണെന്ന് നീനുവിന്റെ പിതാവ് ചാക്കോ പറഞ്ഞു. ദുരഭിമാനകൊല തന്നെയെന്ന് കോടതി കണ്ടെത്തിയതില്‍ തൃപ്തി രേഖപ്പെടുത്തിയെങ്കിലും നീനുവിന്റെ പിതാവ് ചാക്കോ ഉള്‍പ്പെടെയുള്ള നാല് പ്രതികളെ വെറുതെ വിട്ടതിന്റെ നിരാശയിലാണ് കെവിന്റെ കുടുംബം. ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഉണ്ടായിട്ടും ചാക്കോയെ വെറുതെ വിട്ടതില്‍ കെവിന്റെ പിതാവ് ജോസഫ് നിരാശ രേഖപെടുത്തി. കേസന്വേഷണം ഫലം കണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു.
എന്നാല്‍ കെവിന്‍ കേസില്‍ തന്നെയും മകനെയും കുടുക്കിയതാണെന്ന നിലപാടിലാണ് നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍. തന്റെ സുഹൃത്തും അയല്‍വാസിയുമായ ലിജോയാണ് തങ്ങളെ ചതിച്ചതെന്നും ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളും നിരപരാധികളാണെന്നും ചാക്കോ ട്വന്റിഫോറിനോട് പറഞ്ഞു. വിധി പ്രതികൂലമായാല്‍ മേല്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം. എല്ലാ പ്രതികളെയും കുറ്റക്കാരായി കണ്ടെത്തുന്നതു വരെ നിയമപോരാട്ടം തുടരുമെന്നും ് കെവിന്റെ കുടുംബം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here