പലഹാരങ്ങളുടെ പേരുകൾ പഴങ്കഥ; ആൻഡ്രോയ്ഡ് വെർഷനുകൾക്ക് ഇനി നമ്പർ മാത്രം

ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് മധുര പലഹാരങ്ങളുടെ പേരിടുന്ന രീതി ഗൂഗിള്‍ അവസാനിപ്പിക്കുന്നു. ഇനി വരുന്ന ആൻഡ്രോയ്ഡ് വെർഷനുകളിൽ പേരുകൾക്കു പകരം നമ്പരിടാനാണ് ഗൂഗിളിന്റെ തീരുമാനം. വരാനിരിക്കുന്നത് ആൻഡ്രോയ്ഡിൻ്റെ 10ആം പതിപ്പാണ്. അവസാനം ഇറങ്ങിയ ‘പൈ’ക്കു ശേഷം ക്യു എന്ന അക്ഷരത്തിൽ പുതിയ പതിപ്പിനു പേരിടാനായിരുന്നു തീരുമാനം. എന്നാൽ ഇത് ഇപ്പോൾ മാറ്റിയിരിക്കുകയാണ്.
ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് മധുരപലഹാരങ്ങളുടെ പേരിടുന്നതിലൂടെ ഉപയോക്താവിന് ഏതാണ് അപ്‌ഡേറ്റഡ് വേര്‍ഷൻ എന്ന ആശയക്കുഴപ്പം ഉണ്ടാവുന്നു എന്ന് വിലയിരുത്തിയാണ് പുതിയ നീക്കം. ഐഒഎസ് മാതൃകയാണ് പേരിടുന്നതില്‍ ആന്‍ഡ്രോയ്ഡ് സ്വീകരിക്കുക. മധുര പലഹാരത്തിന്റെ പേരിലെത്തുന്ന ആന്‍ഡ്രോയ്ഡിന്റെ അവസാന പതിപ്പ് എന്ന പേര് ഇതോടെ ആന്‍ഡ്രോയ്ഡ് പൈയ്ക്ക് ലഭിക്കും.
പേര് മാറ്റിയതിന് ഒപ്പം ആന്‍ഡ്രോയ്ഡിന്റെ ലോഗോയിലും മാറ്റം വരുത്തിയിട്ടുണ്ട്. പച്ച റോബോട്ടിന്റെ സ്ഥാനത്ത്, റോബോട്ടിന്റെ തലയും ആന്‍ഡ്രോയ്ഡ് എന്ന് എഴുതിയിരിക്കുന്നതുമാണ് പുതിയ ലോഗോ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here