ഐഎസ്എൽ സീസൺ ഒക്ടോബർ 20 മുതൽ ആരംഭിക്കും; ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 6ആം സീസൺ ഒക്ടോബർ 20 മുതൽ ആരംഭിക്കും. കഴിഞ്ഞ രണ്ട് സീസണുകളിലെ പോലെ ഈ വർഷവും ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടുന്നതോടെയാണ് സീസൺ ആരംഭിക്കുക. കഴിഞ്ഞ വർഷം എടികെയിൽ വെച്ചായിരുന്നു ഉദ്ഘാടന മത്സരമെങ്കിൽ ഇക്കൊല്ലം കൊച്ചിയിൽ, ബ്ലാസ്റ്റേഴ്സിൻ്റെ തട്ടകത്തിൽ വെച്ചാണ് ഉദ്ഘാടന മത്സരം.

ഇക്കൊല്ലം എല്ലാ മത്സരങ്ങളും രാത്രി 7:30നാവും. ഒരു മത്സരം മാത്രമേ ഒരു ദിവസം ഉണ്ടാവൂ. ആകെ 90 മത്സരങ്ങളാണ് ലീഗ് ഘട്ടത്തിൽ ഉണ്ടാവുക. 2020 ഫെബ്രുവരി 23ന് സീസൺ അവസാനിക്കും.

പുതിയ കോച്ചും പുതിയ കളിക്കാരുമായി ബ്ലാസ്റ്റെഴ്സ് ഇക്കൊല്ലം രണ്ടും കല്പിച്ചാണ്. കഴിഞ്ഞ സീസണിലെ നോർത്തീസ്റ്റ് പരിശീലകൻ എൽകോ ഷറ്റോരിയെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് മറ്റു ചില മികച്ച സൈനിംഗുകളും നടത്തി. ജംഷഡ്പൂർ എഫ്സിയുടെ സ്പാനിഷ് മധ്യനിര താരം മാരിയോ ആർക്കസ്, നോർത്തീസ്റ്റിൻ്റെ നൈജീരിയൻ സ്ട്രൈക്കർ ബ​ർ​ത്​​ലോ​മി​യോ ഒ​ഗ്​​ബചേ, ഡൽഹി ഡൈനാമോസിൻ്റെ ജിയാനി സോയ്‌വെർലോൺ ഗോകുലത്തിൻ്റെ അർജുൻ ജയരാജ് തുടങ്ങി ഒട്ടേറെ മികച്ച താരങ്ങളിൽ ഇക്കുറി ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top