സിപിഐഎം ഒരിക്കലും വിശ്വാസികൾക്കെതിരല്ല; സംസ്ഥാനത്ത് ന്യൂനപക്ഷ വർഗീയത ശക്തമായെന്നും കോടിയേരി

സിപിഐഎം ഒരിക്കലും വിശ്വാസികൾക്കെതിരല്ലെന്നും ശബരിമല വിഷയത്തിൽ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല പ്രശ്നത്തിൽ കോൺഗ്രസും ബിജെപിയും ജനങ്ങളെ കബളിപ്പിച്ചു.ശബരിമല പ്രശ്നത്തിൽ പാർട്ടിക്കെതിരായ നീക്കം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമെന്നും കോടിയേരി പറഞ്ഞു. ഒരു മതവിശ്വാസത്തിന്റെയും വികാരത്തെ വൃണപ്പെടുത്തില്ല.
പ്രാദേശിക ക്ഷേത്രങ്ങളിലെ ചടങ്ങുകളിൽ നിന്ന് പ്രവർത്തകർ വിട്ടു നിൽക്കരുതെന്നും കോടിയേരി പറഞ്ഞു. ന്യൂനപക്ഷ വർഗീയത കേരളത്തിൽ ശക്തമാകുകയാണ്. ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമാണ് ന്യൂനപക്ഷ വർഗീയത വളർത്തുന്നത്. എല്ലാ ആരാധനാലയങ്ങളും വർഗീയ ശക്തികൾ ഏറ്റെടുക്കാൻ ശ്രമം നടക്കുന്നു. വർഗീയ ശക്തികളിൽ നിന്ന് ആരാധനാലയങ്ങളെ മോചിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here