മുഹമ്മദ് റാഫി വീണ്ടും ബ്ലാസ്റ്റേഴ്സിൽ

മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി എന്ന് റിപ്പോർട്ട്. നിലവിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്. ഇക്കഴിഞ്ഞ എഎഫ്സി കപ്പിൽ ചെന്നൈയിനു വേണ്ടി റാഫി മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് താരത്തെ ബ്ലാസ്റ്റേഴ്സ് തിരികെ എത്തിച്ചതെന്നാണ് വിവരം.
എത്ര നാളത്തെ കരാറിലാണ് റാഫി എത്തുകയെന്നത് വ്യക്തമല്ല. വരും ദിവസങ്ങളിൽ അദ്ദേഹത്തിൻ്റെ വരവ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം റാഫിയുമായി വേർപിരിഞ്ഞു എന്ന് ചെന്നൈയിൽ എഫ്സി വ്യക്തമാക്കിയിരുന്നു.
ഹെഡർ ഗോളുകളിലൂടെ ശ്രദ്ധേയനായ റാഫി ഹെഡ് മാസ്റ്റർ എന്നാണ് അറിയപ്പെടുന്നത്. 2015-16 സീസണിൽ ബ്ലാസ്റ്റേഴ്സിനു വേണ്ടി 25 മത്സരങ്ങൾ കളിച്ച റാഫി 6 ഗോളുകൾ നേടിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here