കൊച്ചി ഇടപ്പള്ളിയിൽ യുവാവിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു

കൊച്ചി ഇടപ്പള്ളിയിൽ യുവാവിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അപായപ്പെടുത്താൻ ശ്രമിച്ച വാഹനത്തിൽ എളമക്കര സ്വദേശി നിഷാദിനെ 500 മീറ്ററോളം തൂങ്ങി കിടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വാഹനം കണ്ടെത്താനോ പ്രതിയെ പിടികൂടാനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിയാടെയാണ് എളമക്കര സ്വദേശി നിഷാദിനെ ഇടപ്പള്ളിയിൽ വച്ച് അജ്ഞാത വാഹനം ഇടിച്ച് വീഴ്ത്താൻ ശ്രമിച്ചത്. അപകടത്തിൽ നിന്നും രക്ഷപ്പെടാനായി കാറിന്റെ ബോണറ്റിൽ തൂങ്ങി കിടന്ന നിഷാദുമായി ഡൈവർ ചീറി പായുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിഷാദിന്റെ 2 കാലുകളും ഒടിഞ്ഞ് തൂങ്ങി. സംഭവം നടന്ന് ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും വാഹനം കണ്ടെത്താനോ പ്രതിയെ പിടികൂടാനോ പോലീസിന് കഴിഞ്ഞിട്ടില്ലനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More