കുഞ്ഞിനെ താലോലിച്ച് ന്യൂസിലാന്‍ഡ് എംപി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ന്യൂസിലാന്‍ഡ് എംപിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തന്റെ കുഞ്ഞിനെ മടിയിലിരുത്തി പാല്‍ കൊടുക്കുന്നതും താലോലിക്കുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടയില്‍ ചര്‍ച്ച മുടങ്ങാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.

സ്വവര്‍ഗാനുരാഗിയായ ന്യൂസിലാന്‍ഡ് എംപി ടാമിറ്റി കോഫിയ്ക്കും പങ്കാളിയായ ടിം സ്മിത്തിനും കഴിഞ്ഞ ജൂലൈയിലാണ് കുഞ്ഞ് പിറക്കുന്നത്. കുഞ്ഞ് പിറന്നതിനു ശേഷം എംപി പാര്‍ലമെന്റില്‍ എത്തുന്നത് ആദ്യമായാണ്. വാടക ഗര്‍ഭ ധാരണത്തിലൂടെ പിറന്ന കുഞ്ഞിന്റെ ചിത്രങ്ങള്‍ മുന്‍പ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 

 

Marja Lubeck

@MarjaLubeck
My parents in Holland saw you on the news! @SpeakerTrevor @tamaticoffey “Het debat voorzittend gaf Mallard de zes weken

സ്പീക്കറുടെ ചേമ്പറില്‍ വെച്ച് കുഞ്ഞിന് പാല്‍ കൊടുക്കുന്ന എംപിയുടെ ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ടുടനേകായ് എന്നാണ് ആ കുഞ്ഞിന്റെ പേര്. കുടുംബത്തില്‍ പുതിയതായി എത്തിയ അതിഥിയ്ക്ക് ആശംസകള്‍, ടമാറ്റി കഫേയ്ക്കും ടിമ്മിനും ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് സ്പീക്കര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊല്ലത്ത് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റിലാണ് മൃതദേഹം കണ്ടെത്തുന്നത്
Top
More