ജമ്മുകശ്മീര്‍ പ്രശ്‌നം മതപരമാണെന്ന വാദം തള്ളി കാശ്മീരിലെ പണ്ഡിറ്റ് സമൂഹം

ജമ്മുകശ്മീര്‍ പ്രശ്‌നം മതപരമാണെന്ന വാദം തള്ളി കാശ്മീരിലെ പണ്ഡിറ്റ് സമൂഹം. ആരോപണത്തിന് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്ന് പണ്ഡിറ്റുകളുടെ സംഘടനയുടെ അധ്യക്ഷന്‍ ബി.എം തിക്കു ആരോപിച്ചു. അതേസമയം വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടാല്‍ ഉടന്‍ 370 റദ്ദാക്കിയ തിരുമാനത്തിനെതിരെ പ്രക്ഷോഭം തുടങ്ങും എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് മുഖ്യവക്താവ് അജയ് സഡഫിയ ട്വന്റിഫോറിനെ അറിയിച്ചു.
മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മില്‍ ജമ്മുകാശ്മീരില്‍ ഭിന്നത ഇല്ല എന്ന് ബി.എം തിക്കു ചൂട്ടിക്കാട്ടി. ശ്രീനഗറിലെ ഒരു വിഭാഗം ദേശവിരുദ്ധര്‍ അവരുടെ താത്പര്യത്തിന് മതത്തെ ഉപയോഗിക്കുകയാണ്. അഭയാര്‍ത്ഥികളായ തങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ അനുഭാവ പൂര്‍ണ്ണമായ പരിഗണന മുസ്ലീം സമൂഹം നല്‍കുന്നു. 370 വകുപ്പ് ഇല്ലാതായതോടെ കശ്മീരിലെ ദേശവിരുദ്ധ വ്യവസായം എറെ താമസിക്കാതെ അവസാനിക്കും. കശ്മീര്‍ വിഷയം തികച്ചും പ്രാദേശികം മാത്രമാണെന്നും തിക്കു വ്യക്തമാക്കി.
ഫറുക്ക് – ഒമര്‍ മന്ത്രിസഭകളിലെ രണ്ടാമനും ഇപ്പോള്‍ പാര്‍ട്ടിയുടെ മുഖ്യവക്താവും ആണ് അജയ് സഡഫിയ. ഏറെ നാള്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളെ സര്‍ക്കാരിന് തടന്‍കലില്‍ പാര്‍പ്പിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. തടങ്കലില്‍ നിന്ന് നേതാക്കള്‍ പുറത്ത് വരുമ്പോള്‍ 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരായ
പ്രക്ഷോഭങ്ങള്‍ക്ക് മറ്റ് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി നേത്യത്വം നല്‍കും.
അതേസമയം, ജമ്മുകാശ്മീരിനുള്ള 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ നേട്ടം വിവരിക്കാന്‍ പ്രത്യേക സമ്പര്‍ക്ക പരിപാടി സര്‍ക്കാര്‍ ആരംഭിച്ചു. തീരുമാനം താഴ്‌വരയില്‍ തൊഴിലും വിഭ്യാഭ്യാസവും വ്യവസായങ്ങളും അവസരങ്ങളും എത്തിക്കും എന്നതാണ് സന്ദേശം. കാശ്മീര്‍ താഴ്‌വര കേന്ദ്രീകരിച്ചാണ് പ്രചരണങ്ങള്‍ ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here