അഷ്ടമിരോഹിണി വള്ളസദ്യ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടന്നു

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യ നടന്നു. 52 കരകളില്‍ നിന്നു പള്ളിയോടങ്ങളാണ് വള്ളസദ്യയില്‍ പങ്കെടുത്തത്. അഷ്ടമിരോഹിണി നാളില്‍ പമ്പാനദിയില്‍ പള്ളിയോടങ്ങളുടെ പൂരമാണ്. 52 കരകളില്‍ നിന്നുള്ള പള്ളിയോടങ്ങള്‍ വഞ്ചിപ്പാട്ടിന്റെ താളത്തില്‍ തുഴയെറിഞ്ഞ് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വളള സദ്യക്കായി എത്തി.
സാധാരണ ദിനങ്ങളില്‍ വഴിപാടുക്കാര്‍ക്കു മാത്രമായാണ് വള്ളസദ്യ നടക്കുന്നത്. അഷ്ടമിരോഹിണി നാളില്‍ മാത്രം സമൂഹസദ്യയായാണ് വള്ളസദ്യ വിളമ്പുന്നത്.
ജാതി-മത ഭേദമന്യേ നിരവധി ആളുകളാണ് വള്ളസദ്യക്കായി എത്തിയത്. 300 പറ അരിയും അറുപതിലേറെ വിഭവങ്ങളുമാണ് ഇത്തവണ വള്ള സദ്യക്കായി തയ്യറാക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here