ഡ്യൂറൻഡ് കപ്പ് ഗോകുലം കേരള എഫ്‌സിയ്ക്ക്

ഡ്യൂറൻഡ് കപ്പ് ഗോകുലം കേരള എഫ്‌സിയ്ക്ക്. 2-1ന് മോഹൻ ബഗാനെ കീഴടക്കിയാണ് ഗോകുലം കപ്പുയർത്തിയത്. 22 വർഷത്തിന് ശേഷമാണ് കേരളം കപ്പ് നേടുന്നത്. എഫ്‌സി കൊച്ചിന് ശേഷം കപ്പുയർത്തുന്ന ആദ്യ ടീമാണ് ഗോകുലം എഫ്‌സി. മാർക്കസ് ജോസഫാണ് ടൂർണമെന്റിലെ താരം.
ഇതുവരെ 5 മത്സരങ്ങളാണ് ഗോകുലം കളിച്ചത്. എല്ലാ മത്സരങ്ങളും നന്നായി കളിച്ച ഗോകുലത്തിന് കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച കളി മാത്രമാണ് ആശങ്കയുണ്ടാക്കിയത്. പുതിയ കോച്ച് വരേലയുടെ കീഴിൽ മികച്ച പ്രകടനമാണ് ടീം അംഗങ്ങൾ കാഴ്ച്ചവെച്ചത്. ഡ്യൂറൻ കപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് കേരളം കപ്പ് നേടുന്നത്.
Read Also : ‘എന്നെ ഞാനാക്കിയത് ബിനോ ജോർജാണ്’; ഗോകുലം പരിശീലകനു നന്ദി പറഞ്ഞ് അർജുൻ ജയരാജ്
1997 ൽ എഫ്‌സി കൊച്ചിൻ തുടങ്ങിയ സമയത്താണ് ഡ്യൂറൻകപ്പ് നേടുന്നത്. പിന്നീട് 2007 ൽ വിവാ കേരളയാണ് ഡ്യൂറൻകപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചത്. പിന്നീട് പ്രൊഫഷനൽ ക്ലബുകൾ വളരെ കുറവായിരുന്നു. ഇതിന് ശേഷമാണ് ഗോകുലം കേരള വരുന്നത്. കഴിഞ്ഞ രണ്ട് ഐലീഗിൽ മികച്ച പ്രകടനമാണ് ഗോകുലം കേരള കാഴ്ച്ചവെച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here