‘എന്നെ ഞാനാക്കിയത് ബിനോ ജോർജാണ്’; ഗോകുലം പരിശീലകനു നന്ദി പറഞ്ഞ് അർജുൻ ജയരാജ്

ഗോകുലം കേരള എഫ്സി പരിശീലകൻ ബിനോ ജോർജിനു നന്ദി പറഞ്ഞ് ഗോകുലത്തിൽ നിന്നും നിന്നും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലേക്കെത്തിയ മലയാളി മിഡ്ഫീൽഡർ അർജുൻ ജയരാജ്. ബിനോ ജോർജ് കാരണമാണ് താൻ ഇവിടെ വരെ എത്തിയതെന്നായിരുന്നു അർജുൻ്റെ വെളിപ്പെടുത്തൽ. ബിനോ ജോർജ് അർപ്പിച്ച വിശ്വാസമാണ് തന്നെ വളർത്തിയതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അർജുൻ പറഞ്ഞു.

ബിനോ ജോർജാണ് തന്നെ ഐലീഗ് കളിപ്പിച്ചതും ക്യാപ്റ്റനാക്കിയതും. അദ്ദേഹത്തെ എപ്പോഴും ഓർക്കും. അദ്ദേഹത്തിന്റെ പരിശീലനം ആണ് തന്നെ മെച്ചപ്പെട്ട കളിക്കാരനാക്കിയത് എന്നും അർജുൻ കൂട്ടിച്ചേർത്തു. ഈ വാക്കുകൾ തനിക്ക് ഏറെ സന്തോഷം നൽകുന്നു എന്നും എന്നാൽ കഠിന പ്രയത്നമാണ് അർജുനെ വലിയ താരമാക്കി മാറ്റിയത് എന്നും ബിനോ ജോർജ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അർജ്ജുൻ ജയരാജിനെ സൈൻ ചെയ്തത്. മധ്യനിര താരമായ അർജുൻ ജയരാജ് അവസാന രണ്ട് ഐലീഗ് സീസണുകളിലും ഗോകുലം കേരള എഫ് സിയുടെ പ്രധാന താരമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top