Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി; പ്രധാന കര്‍മ്മ പരിപാടികള്‍ നാളെ

August 24, 2019
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മൂന്നാമത് സന്ദര്‍ശത്തിനായി യുഎഇയിലെത്തി. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയുടെ യുഎഇയിലെ പ്രധാന പരിപാടികളെല്ലാം നാളെയാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയുടെ റുപേ കാര്‍ഡിന്റെ യുഎഇയിലെ ഉദ്ഘാടനമാണ് ആദ്യ പരിപാടി. നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കുന്ന വ്യാപാര ഇടപാടുകള്‍ക്കടക്കം ഉപയോഗിക്കാവുന്ന റൂപേ കാര്‍ഡ് എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി യുഎഇയില്‍ അവതരിപ്പിക്കും.

നിലവില്‍ സിംഗപ്പൂരിലും ഭൂട്ടാനിലുമാണ് ഇന്ത്യയ്ക്ക് പുറത്ത് റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്നത്. പന്ത്രണ്ടുമണിക്ക് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പേരിലുള്ള, രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രധാനമന്ത്രിക്ക് സമ്മാനിക്കും.

സായിദ് പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഭാരതീയനാണ് നരേന്ദ്രമോദി. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് യുഎഇ പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനവും ഇതിനോട് അനുബന്ധിച്ച് നടക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനടക്കമുള്ള ഭരണകര്‍ത്താക്കള്‍ ചടങ്ങുകളില്‍ പങ്കെടുക്കും. തുടര്‍ന്നുനടക്കുന്ന വിരുന്നില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി ഉച്ചകഴിഞ്ഞു ബഹ്റൈനിലേക്ക് പോകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here