വേദിയിലെത്തിയ സ്ത്രീയോട് മുഖ്യമന്ത്രി ചൂടായിട്ടില്ല; പ്രചരിക്കുന്നത് വ്യാജം; സത്യാവസ്ഥ തുറന്നുകാട്ടി കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിൽ വേദിയിലെത്തിയ സ്ത്രീയോട് ദേഷ്യത്തോടെ മുഖ്യമന്ത്രി പെരുമാറുന്നുവെന്ന തരത്തിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ദൃശ്യം തെറ്റായ രീതിയിലാണ് പ്രചരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ തുറന്നുകാട്ടി കണ്ണൂർ കളക്ടർ രംഗത്തെത്തിയിട്ടുണ്ട്.

കളക്ടർ ടി.വി സുഭാഷ്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറ്റടപ്പ സ്വദേശിയായ സ്ത്രീയാണ് വേദിയിൽ കയറി മുഖ്യമന്ത്രിയോട് സംസാരിച്ചത്. അദ്ദേഹത്തിന്റെ കൈപിടിച്ച് സംസാരിക്കുന്നതിനിടെ അവർ പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയർത്ത് സംസാരിക്കാൻ തുടങ്ങി. അപ്പോൾ മുഖ്യമന്ത്രി പിടിവിടുവിക്കാൻ ശ്രമിക്കുകയും സദസിൽ പോയി ഇരിക്കാൻ പറയുകയും ചെയ്തു. എന്നാൽ അവർ, അതിന് കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തട്ടിത്തെറിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. എന്നിട്ടും അവരെ സദസിൽ കൊണ്ടുപോയി ഇരുത്താനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്നും കളക്ടർ വിശദീകരിക്കുന്നു.

അവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരമെന്നും നേരത്തെ മറ്റ് പല പ്രമുഖരും പങ്കെടുത്ത പരിപാടികളില്‍ അവര്‍ ഇത്തരത്തില്‍ പെരുമാറിയിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും കളക്ടര്‍ പറയുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top