അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റിലിയുടെ സംസ്‌കാരം ഇന്ന് നടക്കും

അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റിലിയുടെ സംസ്‌കാരം ഇന്ന് നടക്കും.ഡല്‍ഹിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തില്‍ നാനാതുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വൈകീട്ട് നിഗം ബോധ്ഘട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ .
കൈലാഷ് കോളനിയിലെ നാല്‍ പത്താനാലാം നമ്പര്‍ വീട്ടില്‍ രാത്രി ഏറെ വൈകിയും ജനത്തിരക്ക് ഒഴിഞ്ഞിരുന്നില്ല പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു. രാഷ്ട്രീയത്തിന് അപ്പുറം വിശാലമായ സുഹൃത്ത് ബന്ധം സൂക്ഷിച്ച ജെയ്റ്റ്‌ലിയുടെ വിയോഗം പലര്‍ക്കും ഉള്‍കൊള്ളാനായില്ല.
വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ട് പോകും. രണ്ട് മണി വരെയാണ് പൊതു ദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്. വൈകീട്ട് നിഗം ബോധ്ഘട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം ജെയ്റ്റ്‌ലിക്ക് യാത്രായപ്പ് നല്‍കുക.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിമാനിച്ചിരുന്നുവെങ്കിലും സന്ദര്‍ശനം തുടരണമെന്ന് ജെയ്റ്റലിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചതിനാല്‍ അദ്ദേഹം ചടങ്ങിനെത്തില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here