പാലാ ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്നും ഭൂരിപക്ഷം കൂടുമെന്നും കുഞ്ഞാലിക്കുട്ടി

പാലാ ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണെന്നും യുഡിഎഫ് സ്ഥാനാർത്ഥി കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എൽഡിഎഫിന്റെ ഇന്നത്തെ അവസ്ഥയിൽ ഒരു തെരഞ്ഞെടുപ്പ് ജയിക്കാൻ ഒരിക്കലും കഴിയില്ല. പാലാ മണ്ഡലത്തിൽ മാത്രമായി ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വതന്ത്രമാണ്. മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പിന് ലീഗ് തയ്യാറാണെന്നും വലിയ ഭൂരിപക്ഷത്തിൽ മഞ്ചേശ്വരത്ത് ജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളോട് പ്രതികരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Also; പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 23ന്
പാലാ നിയോജക മണ്ഡലത്തിൽ അടുത്ത മാസം 23 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നാണ് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 27 നാണ് വോട്ടെണ്ണൽ. കേരള കോൺഗ്രസ് എം നേതാവ് കെ.എം മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലാ നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയോഗം തൊടുപുഴയിൽ ചേർന്നിരുന്നുവെന്നും പാലാ ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫിന്റെ നേതൃത്വത്തിൽ വിശദമായി ചർച്ച ചെയ്തിരുന്നുവെന്നും മോൻസ് ജോസഫ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here