‘മോദി സ്തുതി ഇവിടെ നടക്കില്ല’; തരൂരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ എംപി. മോദി സ്തുതി ബിജെപിയിൽ മതിയെന്നും നേതാക്കൾ പാർട്ടി നയം അനുസരിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. തരൂരിന് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

പ്രധാനമന്ത്രി ജനാധിപത്യത്തെ കശാപ്പ് ചെയ്യുമ്പോൾ ഏതാണ് നല്ല പ്രവൃത്തിയെന്ന് പുകഴ്ത്തുന്നവർ പറയണമെന്ന് കെ മുരളീധരൻ പറഞ്ഞു.

Read Also : ‘കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയില്ല’; ശശി തരൂരിന് കെ സി വേണുഗോപാലിന്റെ മറുപടി

കേരളത്തിലെ 20 എംപിമാരും മോദി വിരുദ്ധ പ്രസ്താവന നടത്താൻ ബാധ്യതയുള്ളവരാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് തോറ്റ ആലപ്പുഴയിൽ പോലും മോദി വിരുദ്ധ നിലപാടാണ് ജനങ്ങൾ സ്വീകരിച്ചതെന്നും മോദിയെ വിമർശിച്ചതുകൊണ്ടാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More