‘മനോഹരം’ ഈ സെക്കൻഡ് ലുക്ക് പോസ്റ്റർ

വിനീത് ശ്രീനിവാസൻ നായകനാകുന്ന ‘മനോഹരം’ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സംവിധായകൻ ദിലീഷ് പോത്തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. വിനീത് ശ്രീനിവാസനും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.2014ൽ പുറത്തിറങ്ങിയ ‘ഓർമ്മയുണ്ടോ ഈ മുഖം’ സംവിധാനം ചെയ്ത അൻവർ സാദിഖാണ് ‘മനോഹരം’ സംവിധാനം ചെയ്തിരിക്കുന്നത്.

ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കലാണ് നിർമ്മാണം. വിനീത് ശ്രീനിവാസന് പുറമേ ഇന്ദ്രൻസ്, ബേസിൽ ജോസഫ്, ദീപക് പറമ്പോൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് മനോഹരം എന്ന പ്രത്യേകതയുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More