ചന്ദ്രനിൽ കൂറ്റൻ ഗർത്തങ്ങൾ; ചിത്രങ്ങൾ പുറത്തുവിട്ട് ചന്ദ്രയാൻ 2

ചന്ദ്രനിലെ കൂറ്റൻ ഗർത്തങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ചന്ദ്രായാൻ 2. പേടകത്തിലെ ഏറ്റവും അധുനികമായ രണ്ടാം ടെറൈൻ മാപ്പിങ് ക്യാമറയാണ് ചിത്രങ്ങളെടുത്തത്. ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചെന്ദ്രയാൻ 2 പേടകത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതാ പരിശോധന തുടരുകയാണ്.

ഉത്തരധ്രുവത്തിന്റെ ചിത്രവും ലഭിച്ചു. കഴിഞ്ഞ ദിവസം 4375 കിലോമീറ്റർ അടുത്തെത്തിയപ്പോഴാണ് പേടകത്തിലെ ക്യാമറ പ്രവർത്തിപ്പിച്ചത്. ഉത്തരാർധഗോളത്തിലെ ജാക്‌സൺ, മിത്ര, മാക്, കൊറോലേവ് എന്നിവയും സമീപത്തുള്ള ചെറുതും വലുതുമായ നിരവധി ഗർത്തങ്ങളും ആദ്യ ചിത്രത്തിലുണ്ട്.

Read Also : വിജയകരമായി മുന്നേറുന്ന ചന്ദ്രയാന്‍-2 നിന്ന് ലഭിച്ച ചന്ദ്രന്റെ ആദ്യ ചിത്രം പുറത്ത് വിട്ട്‌ ഐഎസ്ആര്‍ഒ

മിത്ര ഗർത്തം ഇന്ത്യൻ ശാസ്ത്രജ്ഞൻ ശിശിർകുമാർ മിത്രയുടെ പേരിലാണ് അറിയപ്പെടുന്നത്. ഈ ഗർത്തം 92 കിലോമീറ്റർ വ്യാസമുള്ളതാണ്. ജാക്‌സൺ ഗർത്തത്തിന് 71.3 ഉം കൊറേലേവ് ഗർത്തത്തിന് 437 കിലോമീറ്ററുമാണ് വ്യാസം. കുന്നുകളാൽ ചുറ്റപ്പെട്ട സമ്മർ ഫീൽഡ് ഗർത്തത്തിന് 169 കിലോമീറ്റർ വ്യാസമുണ്ട്. തൊട്ടടുത്ത കിർക് വുഡ് ഗർത്തത്തിന് 68 കിലോമീറ്ററും വ്യാസമുണ്ട്. സൂര്യപ്രകാശം ഒട്ടും കടന്നു ചെല്ലാത്ത മേഖലയിലെ ഏറ്റവും തണുത്തുറഞ്ഞ ഗർത്തമായ ഹെർമിറ്റെയുടെ വ്യാസം 104 കിലോമീറ്ററാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top