അമിത് ഷായുടെ വിമാനം പറത്താൻ ആൾമാറാട്ടം; വൈമാനികനെതിരെ കേസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമാനം പറത്താൻ ആൾമാറാട്ടം നടത്തിയ വൈമാനികനെതിരെ കേസ്. വിംഗ് കമാൻഡർ ജെ എസ് സാങ്വാനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മതിയായ യോഗ്യതകളില്ലാത്ത സാങ്വാൻ വ്യാജരേഖകൾ നിർമിച്ചാണ് വിമാനം പറത്താൻ അനുമതി തേടിയത്. തട്ടിപ്പ് പുറത്തുവന്നതോടെ സാങ്വാനെതിരെ കേസെടുക്കുകയായിരുന്നു.
ബിഎസ്എഫ് പൈലറ്റായിരുന്ന സങ്വാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇമെയിൽ അക്കൗണ്ട് ഉണ്ടാക്കി ആൾമാറാട്ടത്തിലൂടെ അമിത് ഷായുടെ വിമാനം പറത്താൻ അനുമതി നേടിയെടുത്തുവെന്നാണ് പരാതി. കാർഗിൽ യുദ്ധത്തിലടക്കം പങ്കെടുത്തിട്ടുള്ള പൈലറ്റാണ് സാങ്വാൻ.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിമാനം പറത്താൻ 1000 മണിക്കൂർ എങ്കിലും പറക്കൽ പരിചയം വേണമെന്നാണ് മാനദണ്ഡം. എന്നാൽ വിഐപി വിമാനം പറത്തുന്നതിനുള്ള മതിയായ യോഗ്യത സാങ്വാനില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here